Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉദ്യോഗാർഥികളെ ചർച്ച നടത്തി പറ്റിക്കാനില്ലെന്ന് എ. വിജയരാഘവൻ

text_fields
bookmark_border
ഉദ്യോഗാർഥികളെ ചർച്ച നടത്തി പറ്റിക്കാനില്ലെന്ന് എ. വിജയരാഘവൻ
cancel

കോഴിക്കോട്: സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളെ ചർച്ച നടത്തി പറ്റിക്കാനില്ലെന്ന് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. കർഷക സമരം പോലെയല്ല പി.എസ്.സി ഉദ്യോഗാർഥികളുടെ സമരം. ചർച്ച വിളിച്ച് ചായ കൊടുത്ത് പിന്നീട് കാണാമെന്ന് പറയുകയാണ് ഉമ്മൻചാണ്ടി മുമ്പ് ചെയ്തിരുന്നത്. ഉമ്മൻചാണ്ടിയുടെ രീതി പിണറായി ചെയ്യണമോ എന്നും വിജയരാഘവൻ ചോദിച്ചു.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര യു.ഡി.എഫിന് വലിയ ഗുണം ചെയ്യില്ലെന്ന് മനസിലാക്കിയപ്പോഴാണ് കലാപം അഴിച്ചുവിട്ട് എൽ.ഡി.എഫിന്‍റെ ഭരണത്തുടർച്ച തടയാൻ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള ഇടവേളയെ അക്രമപ്പേക്കൂത്തിന് വേണ്ടി ദുരുപയോഗം ചെയ്യുകയാണെന്നും വിജയരാഘവൻ ആരോപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A Vijayaraghavan react PSC Rank Holders strike
Next Story