Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലീഗിന്‍റെ വർഗീയ...

ലീഗിന്‍റെ വർഗീയ ധ്രുവീകരണമാണ്​ കോൺഗ്രസിനെ നയിക്കുന്നത് -എ.വിജയരാഘവൻ

text_fields
bookmark_border
a vijayaraghavan
cancel

തിരുവനന്തപുരം: ലീഗിന്‍റെ തീവ്രമതവൽക്കരണ രാഷ്​ട്രീയം കേരളം അംഗീകരിച്ചില്ലെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. വർഗീയ ധ്രുവീകരണമുണ്ടാക്കാൻ യു.ഡി.എഫ്​ അതിരുകൾ ലംഘിച്ചു. ഒരു ഭാഗത്ത്​ ബി.ജെ.പിയെയും വേറൊരു ഭാഗത്ത്​ മുസ്​ലിംലീഗ്​- വെൽഫയർ പാർട്ടി സഖ്യത്തെയും കോൺഗ്രസ്​ അംഗീകരിച്ചുവെന്നും വിജയരാഘവൻ വാർത്ത സ​മ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

മുസ്​ലിം ഏകീകരണത്തിന്‍റെ വക്താക്കളാണ്​ ജമാഅത്തെ ഇസ്​ലാമി. അവരുടെ മതമൗലികമായ തീവ്രവർഗീയവൽക്കണം കോൺഗ്രസ്​ അംഗീകരിക്കാൻ പാടില്ലായിരുന്നു. ലീഗ്​ സാമ്പത്തിക സംവരണത്തെ പരസ്യമായി എതിർത്തത്​​ ധ്രുവീകരണമുണ്ടാക്കാനാണ്​. സ്വന്തം നിലപാട്​ എന്നതിനേക്കാൾ ലീഗിന്‍റെ വർഗീയ ധ്രുവീകരണമാണ്​ കോൺഗ്രസിനെ നയിക്കുന്നത്​.

ലീഗും കോൺഗ്രസും അക്രമ രാഷ്​ട്രീയത്തിന്‍റെ വഴിയിലേക്കാണ്​ നീങ്ങുന്നത്​. ഇതിനെതിരെ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. കേരളത്തിൽ ബി.ജെ.പിക്ക്​ നേട്ടമുണ്ടാക്കാനായില്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LDFcpimA Vijayaraghavan
News Summary - a vijayaraghavan pressmeet
Next Story