സോളാർ കേസ് സി.ബി.െഎക്ക് വിട്ടത് സ്വഭാവിക നടപടി -വിജയരാഘവൻ
text_fieldsമലപ്പുറം: സോളാർ പീഡന കേസിൽ പരാതിക്കാരിയുടെ ആവശ്യപ്രകാരമാണ് കേസ് സി.ബി.െഎക്ക് വിട്ടതെന്നും സ്വാഭാവിക നടപടി മാത്രമാണിതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ. രാഷ്ട്രീയ നീക്കം എന്ന നിലയിൽ ഇതിനെ കാേണണ്ടതില്ലെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങേളാട് പ്രതികരിച്ചു. പരാതിക്കാരി ആവശ്യപ്പെട്ടതിനെ തുടർന്നാണ് നീതി ഉറപ്പാക്കുന്നതിനുള്ള സ്വാഭാവിക നടപടിയെന്ന നിലയിൽ സർക്കാർ കേസ് സി.ബി.ഐക്ക് വിടാൻ തീരുമാനിച്ചത്. മറ്റു പല കേസുകളിലും സി.ബി.ഐ അന്വേഷണമെന്ന ആവശ്യം ഉയർന്നുവന്നപ്പോൾ ഇത്തരം നിലപാട് എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമം അതിെൻറ വഴിക്ക് എന്ന നിലപാടാണ് ഇക്കാര്യത്തിലും സർക്കാർ സ്വീകരിച്ചിട്ടുള്ളത്. നിയമാനുസൃതമായാണ് സർക്കാർ നടപടികൾ മുന്നോട്ടുകൊണ്ടുപോയത്. അന്വേഷണ കമീഷനെ നിയോഗിക്കുകയും തെളിവ് ശേഖരിക്കുകയും അതിെൻറ അടിസ്ഥാനത്തിൽ കേസെടുക്കുകയും ചെയ്തതാണ്. അതിെൻറ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടിയെന്നും വിജയരാഘവൻ വ്യക്തമാക്കി.

