Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ. വിജയരാഘവൻ:...

എ. വിജയരാഘവൻ: ഇ.എം.എസിന്​ ശേഷം പാർട്ടി തലപ്പത്തെത്തുന്ന മലപ്പുറംകാരൻ, വിവാദങ്ങളുടെയും തോഴൻ

text_fields
bookmark_border
എ. വിജയരാഘവൻ: ഇ.എം.എസിന്​ ശേഷം പാർട്ടി തലപ്പത്തെത്തുന്ന മലപ്പുറംകാരൻ, വിവാദങ്ങളുടെയും തോഴൻ
cancel

മലപ്പുറം: പാർട്ടി ആചാര്യൻ ഇ.എം.എസിന്​ ശേഷം മലപ്പുറത്തുനിന്ന്​ കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ തലപ്പത്തേക്ക്​ എ. വിജയരാഘവൻ. സി.പി.എം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്​ണൻ അവധിയിൽ പ്രവേശിച്ചതിനെ തുടർന്നാണ്​ പാർട്ടിയെ നയിക്കാനുള്ള താൽക്കാലിക ചുമതല ലഭിച്ചത്​. നിലവിൽ എൽ.ഡി.എഫ്​ കൺവീനറാണ്​. 1964ൽ കമ്യൂണിസ്​റ്റ്​ പാർട്ടികൾ രണ്ടായതിനുശേഷം സി.പി.എമ്മി​െൻറ തലപ്പത്തെത്തുന്ന ആദ്യമലപ്പുറത്തുകാരനാണെന്ന പ്രത്യേകതയുമുണ്ട്​.

ഇ.എം.എസ്​ അവിഭക്ത കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്നു. കേന്ദ്രകമ്മിറ്റി അംഗമായ വിജയരാഘവൻ 2018 ജൂൺ ഒന്നിനാണ്​​ എൽ.ഡി.എഫ്​ കൺവീനറായത്​. ഇതിനുമുമ്പ്​ 2001^2006 കാലയളവിലും ഇതേ സ്ഥാനം വഹിച്ചിരുന്നു. അടിയന്തരാവസ്ഥ നാളുകളിൽ കെ.എസ്​.വൈ.എഫിലൂടെ രാഷ്​ട്രീയത്തിൽ സജീവമായ വിജയരാഘവൻ എസ്​.എഫ്​​.​െഎ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ പ്രസിഡൻറ്​, കാലിക്കറ്റ്​ സർവകലാശാല സിൻഡിക്കേറ്റ്​ അംഗം, കേരള കലാമണ്ഡലം ഭരണസമിതി അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചു. 1989ൽ പാലക്കാടുനിന്ന്​ ലോക്​സഭയിലെത്തി. 1998ലും 2004ലും രാജ്യസഭാംഗമായി. 2014ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ ​േകാഴിക്കോട്ട്​ പരാജയപ്പെട്ടു. ഒാൾ ഇന്ത്യ അഗ്രികൾചറൽ വർക്കേഴ്​സ്​ യൂനിയൻ ദേശീയ സെക്രട്ടറി സ്ഥാനവും വഹിച്ചു​.

മലപ്പുറം ചെമ്മങ്കടവ്​ കർഷകത്തൊഴിലാളിയായ ആലമ്പാടൻ പറങ്ങോട​െൻറയും കോട്ടക്കൽ സ്വദേശിനി മാളുക്കുട്ടിയമ്മയുടെയും അഞ്ചു​ മക്കളിൽ മൂന്നാമനായി 1956ലാണ്​ ജനനം. പ്രീഡിഗ്രി പഠനശേഷം വിവിധ ജോലികൾ ചെയ്​തു. ടെറിേട്ടാറിയൽ ആർമിയിൽ കുറഞ്ഞകാലം സേവനമനുഷ്​ഠിച്ചിട്ടുണ്ട്​. വക്കീൽ ഗുമസ്​തനുമായി. മലപ്പുറം ഗവ. കോളജിൽനിന്ന്​ ബി.എ ഇസ്​ലാമിക്​ ഹിസ്​റ്ററിയിൽ റാ​​േങ്കാടെ വിജയം. കോഴിക്കോട്​ ലോകോളജിൽനിന്ന്​ നിയമബിരുദവും കരസ്ഥമാക്കി. തൃശൂർ കോർപറേഷൻ മുൻ മേയറും കേരളവർമ കോളജ്​ വൈസ്​ പ്രിൻസിപ്പലുമായ ആർ. ബിന്ദുവാണ്​ ഭാര്യ.മകൻ ഹരികൃഷ്​ണൻ.

മലപ്പുറം ജില്ലയെക്കുറിച്ചടക്കമുള്ള ഇദ്ദേഹത്തി​െൻറ പല പ്രസ്​താവനകളും വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്​. ​അന്തരിച്ച കോൺഗ്രസ്​ എം.പി എം.​െഎ. ഷാനവാസിനെ തീവ്രവാദിയെന്ന്​ വിളിച്ചതും കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പുകാലത്ത്​ രമ്യ ഹരിദാസ്​ എം.പിയെ​ അധിക്ഷേപിച്ചതും വിവാദമായിരുന്നു. മലപ്പുറത്ത്​ ദേശീയപാത സർവേക്കെതിരെ സമരം നടത്തിയവർ മുസ്​ലിം തീവ്രവാദികളെന്നായിരുന്നു മറ്റൊരു പരാമർശം. ലീഗ്​ തീവ്രവാദികളെ മുന്നിൽനിർത്തി സമരം നടത്തുന്നുവെന്നും അന്ന്​ പറഞ്ഞിരുന്നു. കഴിഞ്ഞ യു.ഡി.എഫ്​ ഭരണകാലത്ത് നടത്തിയ​ ​ലീഗ് ശരീഅത്ത്​ നടപ്പാക്കുന്നുവെന്ന പ്രസ്​താവന വലിയ വിവാദങ്ങൾക്ക്​ വഴിവെച്ചിരുന്നു. ഭാര്യ .ആർ. ബിന്ദുവിനെ കേരള വർമ കോളജിൽ വൈസ്​ പ്രിൻസിപ്പലായി നിയമിച്ചതിനെച്ചൊല്ലി അടുത്തിടെ വിവാദം ഉയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimA. Vijayaraghavan
News Summary - a vijayaraghavan life story
Next Story