Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലീഗിന്‍റെ വർഗീയ...

ലീഗിന്‍റെ വർഗീയ ധ്രുവീകരണത്തിന്​ കോൺഗ്രസ്​ കീഴ്​പ്പെട്ടു, കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം അവർ അംഗീകരിച്ച​ പോലെയായി - വിജയരാഘവൻ

text_fields
bookmark_border
a vijayaraghavan
cancel

തൃശൂർ: വെൽഫെയർ പാർട്ടിയോടുള്ള നിലപാട് കോൺഗ്രസ് ജനങ്ങളോട്‌ കൃത്യമായി പറയണമെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗി​െൻറ വർഗീയ ധ്രുവീകരണ നീക്കത്തിന്​ കീഴ്പ്പെട്ടതാണ്​ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്​ വലിയ തിരിച്ചടിയായതെന്നും​ അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോൺ​ഗ്രസിൽ ആശയക്കുഴപ്പമാണ്‌. വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാവില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ്​ പറയുമ്പോൾ ലീഗിനെ ന്യായീകരിക്കുകയാണ് പ്രതിപക്ഷ നേതാവ്.

ലീഗ്​-ജമാഅത്തെ ഇസ്​ലാമി ബന്ധത്തിൻെറ ആപത്ത് സി.പി.എം നേരത്തേ ചൂണ്ടിക്കാണിച്ചതാണ്​. ​ അടിസ്ഥാനപരമായി സംഭവിച്ചത്​ നയമുണ്ടാക്കിയത്​ ലീഗാണ്​. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വം കോൺഗ്രസ്​ അംഗീകരിക്കുന്നത്​ പോലെയായി.

ഇത്തരമൊരു മുന്നണി ബി.ജെ.പിയുടെ ഹിന്ദു തീവ്രവാദ രാഷ്​ട്രീയത്തിനാണ്​ സഹായമാവുക. യു.ഡി.എഫി​െൻറ നിലപാടിനെ വിമർശിച്ചതിനാണ്​ മുഖ്യമന്ത്രിയെ വർഗീയവാദിയാക്കിയത്​. ന്യൂനപക്ഷ വർഗീയത ഭൂരിപക്ഷ വർഗീയതക്കാണ്​ സഹായകമാകുക. സമൂഹത്തെ വർഗീയവത്‌കരിക്കുന്ന നിലപാട്‌ സ്വീകരിച്ചവരെ ജനങ്ങൾ തെരഞ്ഞെടുപ്പിൽ അംഗീകരിച്ചില്ല.

എൻ.സി.പി മുന്നണി വിടുമെന്ന കാര്യം സംബന്ധിച്ച്​ എൽ.ഡി.എഫിന്​ അറിവില്ലെന്നും ഇക്കാര്യം മുന്നണിയെ അറിയിച്ചിട്ടില്ലെന്നും ഇടതുമുന്നണി കൺവീനർ കൂടിയായ എ. വിജയരാഘവൻ പറഞ്ഞു. പാലാ സീറ്റുമായി ബന്ധപ്പെട്ട് മാത്രമല്ല, നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഷയങ്ങളൊന്നും ചർച്ച ചെയ്തിട്ടില്ല. ചർച്ച തുടങ്ങാതെ ആർക്കൊക്കെ സീറ്റ്, എവിടെയൊക്കെയെന്നത് പറയുന്നതിലർഥമില്ല. മന്ത്രി ഇ.പി. ജയരാജ​െൻറ പി.എയായ കണ്ണൂർ ജില്ല സെക്രട്ടേറിയറ്റ്​ അംഗം എം. പ്രകാശൻ മാസ്​റ്ററെ നീക്കിയതിൽ അസ്വാഭാവികതയില്ല. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള സംഘടന ചുമതലകളുടെ ഭാഗമായാണതെന്നും വിജയരാഘവൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlcpima vijayaraghavan
News Summary - A VIJAYARAGHAVAN ATTACKS IUML AND UDF
Next Story