Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഹുലും പ്രിയങ്കയും...

രാഹുലും പ്രിയങ്കയും മൃദുഹിന്ദുത്വ പ്രചാരകരെന്ന്​ എ.വിജയരാഘവൻ

text_fields
bookmark_border
രാഹുലും പ്രിയങ്കയും മൃദുഹിന്ദുത്വ പ്രചാരകരെന്ന്​ എ.വിജയരാഘവൻ
cancel

കൽപറ്റ: കോൺഗ്രസ്​ നേതാക്കളായ രാഹുൽഗാന്ധിയും പ്രിയങ്കഗാന്ധിയും മൃദുഹിന്ദുത്വ പ്രചാരകരെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. കേരളത്തിലെ കോൺഗ്രസുകാർ ബി.ജെ.പിയുടെ സഹയാത്രികരാണ്​. കേന്ദ്രത്തിലും അതാണ്​ സ്ഥിതിയെന്നും അതുകൊണ്ടാണ്​ കോൺഗ്രസ്​ എം.പിമാർ ബി.ജെ.പിയിൽ ചേരുന്നതെന്നും വിജയരാഘവൻ അഭിപ്രായപ്പെട്ടു​. എൽ.ഡി.എഫ്​ വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി വയനാട്​ വാർത്ത സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

ഹിന്ദുത്വ ചിഹ്നം ഉപയോഗപ്പെടുത്തിയാണ്​ രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും മുന്നോട്ടുപോകുന്നത്​. കേരളത്തിലെ കോൺഗ്രസുകാർ അതിനേക്കാൾ വലിയ പ്രായോഗിക പ്രവർത്തനം നടത്തുന്നവരാണ്​. ചിലപ്പോൾ ഇവരിൽ നിന്നും പഠിച്ചതായിരിക്കാം.രാഹുലിന്‍റെ ഒപ്പമുള്ള സിന്ധ്യയടക്കമുള്ളവർ ബി.ജെ.പിയിൽ പോകുന്നത്​ അതുകൊണ്ടാണ്​.

എല്ലാ സംസ്ഥാനത്തും കോൺഗ്രസ്​ എം.എൽ.എമാർ ബി.ജെ.പിയിൽ പോകുന്നുണ്ട്​​.സംസ്ഥാനത്ത്​ യു.ഡി.എഫ്​-ബി.ജെ.പി ധാരണയുണ്ട്​. നേമം അതിനുദാഹരണമാണ്​. കാലാവധി കഴിഞ്ഞ പി.എസ്​.സി റാങ്ക്​ലിസ്റ്റിൽ നിന്ന്​ നിയമനം നടത്തുക എന്നത്​ അസാധ്യമാണ്​. കേരള കോൺഗ്രസ്​ പോയതോടെ ദുർബലമായ യു.ഡി.എഫ്​ വർഗീയ ശക്തികളെ കൂട്ടുപിടിക്കുകയാണെന്നും വിജയരാഘവൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:A Vijayaraghavancongresssoft Hindutva
Next Story