സുധാകരന് എല്ലാ ദിവസവും മറുപടി പറയേണ്ട കാര്യമില്ല -എ. വിജയരാഘവൻ
text_fieldsതിരുവനന്തപുരം: കെ. സുധാകരന് എല്ലാ ദിവസവും മറുപടി പറയേണ്ട കാര്യമില്ലെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. കെ. സുധാകരൻ പറഞ്ഞ കാര്യങ്ങൾ ഒരു കെ.പി.സി.സി അധ്യക്ഷൻ പറയാൻ പാടില്ലാത്ത കാര്യങ്ങളാണ്. അദ്ദേഹം പറഞ്ഞ കാര്യങ്ങളോട് അതേ തരത്തിൽ പ്രതികരിച്ചു, അതോടെ അത് അവിടെ അവസാനിച്ചു -അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മരം മുറിക്കാനുള്ള റവന്യൂ ഉത്തരവ് ദുർവിനിയോഗം ചെയ്യുകയായിരുന്നെന്നും കുറ്റം ചെയ്തവർക്കെതിരെ സർക്കാർ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കർഷകരെ അനുകൂലിക്കുന്ന നിലപാടിൻെറ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പണത്തിന് ബുദ്ധിമുട്ടുണ്ടാകുമ്പോഴെല്ലാം കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ഇന്ധനവിലക്കയറ്റത്തെക്കുറിച്ച് അദ്ദേഹം വിമർശിച്ചു. ഈ മാസം 30ന് എല്ലാ തദ്ദേശ വാർഡുകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

