Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right''ഇബ്രാഹീം കുഞ്ഞിൻെറ...

''ഇബ്രാഹീം കുഞ്ഞിൻെറ അറസ്​റ്റ്​ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം''

text_fields
bookmark_border
ഇബ്രാഹീം കുഞ്ഞിൻെറ അറസ്​റ്റ്​ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം
cancel

​തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എൽ.ഡി.എഫ്​ കൺവീനർ എ.വിജയരാഘവൻ.

''ഇബ്രാഹീം കുഞ്ഞിൻെറ അറസ്​റ്റ്​ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ്​​. അവധാനതയോട്​ കൂടിയുള്ള ശരിയായ അന്വേഷണമാണ്​ ഈ കാര്യത്തിൽ നടന്നത്​. ഇബ്രാഹീം കുഞ്ഞിനെ പൊടുന്നനെ അറസ്​റ്റ്​ ചെയ്​തതല്ല. നേര​ത്തെ പ്രതി ​ചേർത്തതാണ്​​. ഇതുവരെ മാധ്യമങ്ങളും പ്രതിപക്ഷവും തെറ്റ്​ ചെയ്​തിട്ടുണ്ടെങ്കിൽ അറസ്​റ്റ്​ ചെയ്യാത്തത്​ എന്താണെന്നായിരുന്നു ചോദിച്ചിരുന്നത്​. പ്രതിപക്ഷം ഇബ്രാഹീം കുഞ്ഞിനെ രാഷ്​ട്രീയമായി ന്യായീകരിക്കുവാൻ നിർബന്ധിതരായതുകൊണ്ടാണ്​ എൽ.ഡി.എഫിനെതിരെ തിരിയുന്നത്​'' - വിജയരാഘവൻ​ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimPalarivattam bridgeVK Ebrahim Kunju
Next Story