Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുസ്​ലിം ലീഗ് അധികാരത്തി​െൻറ മറവിൽ വർഗീയത വളർത്തിയ പാർട്ടി -എ. വിജയരാഘവൻ

text_fields
bookmark_border
മുസ്​ലിം ലീഗ് അധികാരത്തി​െൻറ മറവിൽ വർഗീയത വളർത്തിയ പാർട്ടി -എ. വിജയരാഘവൻ
cancel

പാപ്പിനിശ്ശേരി: അധികാരത്തി​െൻറ മറവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വർഗീയത വളർത്തിയ പാർട്ടി മുസ്​ലിം ലീഗാണെന്ന് ഇടതു മുന്നണി കൺവീനർ എ. വിജയരാഘവൻ. പാപ്പിനിശ്ശേരിയിൽ ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വർഗീയം മാത്രം കളിക്കുന്ന ലീഗിന് വർഗീയതക്കെതിരെ സംസാരിക്കാനെന്തവകാശമെന്നും വിജയരാഘവൻ ചോദിച്ചു. ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാനും വർഗീയമായ സ്വാധീനമുണ്ടാക്കാനും മാത്രമാണ് ലീഗ് എന്നും ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടി.വി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂർ, താവം ബാലകൃഷ്ണൻ, ടി.ചന്ദ്രൻ, എ. സുനിൽ കുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പഞ്ചായത്ത് ഇടതുമുന്നണി പ്രകടനപത്രിക മുൻ പഞ്ചായത്ത് പ്രസിഡൻറ്​ കെ. നാരായണന് നൽകി എ. വിജയരാഘവൻ പ്രകാശനം ചെയ്തു. ടി.വി. രാജേഷ് എം.എൽ.എ, എ. അശ്​റഫ്, എ. നാരായണൻ, കെ. അശ്​റഫ് എന്നിവർ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - a vijayaraghavan about iuml
Next Story