പുരാരേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിന് ആകെ 8,15,67,934 രൂപ ചെലവായി
text_fieldsതിരുവനന്തപുരം: പുരാരേഖകൾ ഡിജിറ്റൈസ് ചെയ്യുന്നതിന് ഇതുവരെ ആകെ 8,15,67,934 രൂപ ചെലവായെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി നിയമസഭയെ അറിയിച്ചു. പുരാരേഖ വകുപ്പിൽ 2008 മുതൽ രേഖകളുടെ ഡിജിറ്റൈസേഷൻ നടന്നുവരികയാണ്. ഇതുവരെ വകുപ്പിൽ 1,49,47,730 പേപ്പര്‍ രേഖകളും 29,14,234 താളിയോലകളും ഉൾപ്പെടെ ആകെ 1,78,61,964 എണ്ണം രേഖകൾ ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്.
ഏകദേശം 40 ടെറാ ബൈറ്റ് വരുന്ന ഈ ഡിജിറ്റൈസ് ചെയ്ത രേഖകൾ ഐ.ടി. മിഷന്റെ കീഴിലുള്ള സ്റ്റേറ്റ് ഡാറ്റ സെന്ററിലുള്ള വകുപ്പിന്റെ സെർവറില്‍ അപ്‍ലോഡ് ചെയ്ത് സൂക്ഷിച്ചു. ഡിജിറ്റെസ് ചെയ്ത രേഖകൾ ലോ കത്തിന്റെ ഏതു കോണിൽ നിന്നും ഓൺലൈൻ വഴി പരിശോധിക്കാവുന്ന തരത്തിലുള്ള ഒരു സെർച്ച് സോഫ്റ്റ്‍വെയർ പുരാരേഖ വകുപ്പ് സി ഡിറ്റ് മുഖേന വികസിപ്പിച്ചിട്ടുണ്ട്. രേഖകൾ ഓൺലൈനായി പൊ തുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

