Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫണ്ട്​ വിനിയോഗം,...

ഫണ്ട്​ വിനിയോഗം, സ്ഥാനാർഥി നിർണയം ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്​ വീഴ്​ചയെന്ന്​ മൂന്നംഗ സമിതി റിപ്പോർട്ട്​

text_fields
bookmark_border
bjp- obc morcha
cancel

കോട്ടയം: തെരഞ്ഞെടുപ്പ്​ ഫണ്ട്​ വിതരണം ചെയ്യുന്നതിലും സ്ഥാനാർഥി നിർണയത്തിലും എ-ബി ക്ലാസ്​ മണ്ഡലങ്ങളിലെ പ്രചാരണത്തിലും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്​ ഗുരുതര വീഴ്​ച സംഭവിച്ചെന്ന്​ മൂന്നംഗ സമിതിയുടെ റിപ്പോർട്ട്​. സിറ്റിങ്​ സീറ്റിലെയും പാലക്കാട്​ അടക്കം വിജയസാധ്യത പ്രതീക്ഷിച്ച ഏതാനും മണ്ഡലങ്ങളിലും പ്രചാരണപ്രവ​ർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും പ്രവർത്തകരെ സജീവമാക്കുന്നതിലും തെരഞ്ഞെടുപ്പ്​ ഫണ്ട്​ കൈമാറുന്നതിലും വീഴ്​ച സംഭവിച്ചു. ഇപ്പോഴത്തെ നേതൃത്വത്തിൽ താ​െഴതട്ടിലടക്കം പ്രവർത്തകർക്ക്​ വിശ്വാസം നഷ്​ടമായെന്നും മുൻ ഡി.ജി.പി ജേക്കബ്​ തോമസ്​, സി.വി. ആനന്ദബോസ്​, ഇ. ശ്രീധരൻ എന്നിവർ കേന്ദ്രനേതൃത്വത്തിന്​ നൽകിയ റിപ്പോർട്ടിലുണ്ട്​.

മൂന്നുപേരും വെ​വ്വേറെ റിപ്പോർട്ടാണ്​ സമർപ്പിച്ചത്​. പാലക്കാട്ടും കാഞ്ഞിരപ്പള്ളിയിലും തൃപ്പൂണിത്തുറയിലും ചാലക്കുടിയിലും അടക്കം പലയിടത്തും സ്ഥാനാർഥികൾക്ക്​ പ്രതീക്ഷിച്ച വോട്ട്​ ലഭിച്ചില്ല. ചിലയിടങ്ങളിൽ ​പ്രവർത്തകർ സജീവമായില്ല. വോട്ട്​ കൃത്യമായി ചെയ്യിക്കുന്നതിലും വീഴ്​ച സംഭവിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുപോലും കിട്ടാത്ത മണ്ഡലങ്ങളുണ്ട്​. വോട്ട്​ എങ്ങനെ നഷ്​ടമായി എന്ന വിലയിരുത്ത​ൽപോലും നടക്കുന്നില്ല.

പാർട്ടിയെ താഴെതട്ടിൽ വളർത്താനുള്ള നടപടികളില്ല. സ്ഥാനാർഥികളെ ജയസാധ്യതയുടെ അടിസ്ഥാനത്തിൽ നേരത്തേ നിശ്ചയിക്കാമായിരുന്നു. എന്നാൽ, മുന്നൊരുക്കംപോലും നടത്തിയില്ല. നേതൃനിരയിലെ ഭിന്നത പരിഹരിക്കാൻ കഴിയാത്തതും തിരിച്ചടിയായി. ഗ്രൂപ്പുകൾകൊണ്ട്​ സംസ്ഥാന നേതൃത്വം അല​ങ്കോലമാണെന്നും റിപ്പോർട്ടിലുണ്ട്​. വിവിധ മതവിഭാഗങ്ങളെ ചേർത്തുനിർത്തുന്നതിൽ നേതൃത്വം താൽപര്യം കാണിക്കുന്നില്ല. ഉള്ളവരാക​ട്ടെ വിവിധ കാരണങ്ങളാൽ അസ്വസ്ഥരുമാണ്​. അർഹമായ പരിഗണന നൽകുന്നതിലും നേതൃത്വത്തിന്​ വീഴ്​ച സംഭവിച്ചു. മതനേതൃത്വത്തിനും മറ്റും എതിരെയുള്ള വിമർശനങ്ങൾ പലപ്പോഴും അതിരുവിട്ടു.

ശബരിമല അടക്കം വിവിധ പ്രശ്​നങ്ങൾ തെരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കുന്നതിൽ വീഴ്​ച പറ്റി. ശബരിമല സമരവുമായി ബന്ധപ്പെട്ട്​ പാർട്ടിപ്രവർത്തകർക്കും അനുഭാവികൾക്കും എതിരെ എടുത്ത കേസുകൾ തുടർന്നും കൈകാര്യം ചെയ്യുന്നതിൽ നേതൃത്വം കാട്ടിയ അലസത ബഹുഭൂരിപക്ഷ​െത്തയും പാർട്ടിയിൽനിന്ന്​ അകറ്റി എന്നതടക്കം പരാമർശങ്ങളടങ്ങിയതാണ്​ റിപ്പോർട്ട്​. ബി.ഡി.ജെ.എസ്​ അടക്കം മുന്നണിയിലെ പലരുമായും ഏകോപനം നടത്തിയില്ലെന്ന ആരോപണവും റിപ്പോർട്ടിൽ ഉണ്ടെന്നാണ്​ സൂചന. പാലാ-കാഞ്ഞിരപ്പള്ളിയടക്കം ഏതാനും മണ്ഡലങ്ങളിലെ ദയനീയ പരാജയം അ​േന്വഷിക്കണമെന്ന്​ ആവശ്യപ്പെട്ട്​ സ്ഥാനാർഥികൾ നൽകിയ പരാതിയും ദേശീയ നേതൃത്വം വിലയിരുത്തുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ndaBJP
News Summary - A three-member committee has reported that the BJP state leadership has failed to allocate funds and decide on candidates
Next Story