Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപത്തുവയസ്സുകാരിയെ...

പത്തുവയസ്സുകാരിയെ തെരുവുനായ് കടിച്ചു

text_fields
bookmark_border
street dog
cancel
camera_alt

representative image

കാ​ഞ്ഞി​ര​മ​റ്റം: ആ​മ്പ​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ പ​തി​നാ​ലാം വാ​ര്‍ഡി​ല്‍ കൂ​ട്ടം റെ​സി. അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ന​ട​ക്കു​ന്ന കോ​ട്ടേ​പ്പ​റ​മ്പ് മൈ​താ​ന​ത്തു​വെ​ച്ച് 10 വ​യ​സ്സു​കാ​രി​യെ തെ​രു​വു​നാ​യ് ക​ടി​ച്ചു. 200ഓ​ളം പേ​ർ മൈ​താ​ന​ത്തു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്താ​ണ് കു​ട്ടി​യെ നാ​യ് ക​ടി​ച്ച​ത്. പ​റ​മ്പി​ലു​ണ്ടാ​യി​രു​ന്ന പൂ​ച്ച​യെ​യും നാ​യ് ക​ടി​ച്ചു. നാ​യെ ക​ണ്ടെ​ത്താ​ന്‍ നാ​ട്ടു​കാ​ര്‍ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു.

ക​ടി​യേ​റ്റ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ നി​ര​വ​ധി ആ​ശു​പ​ത്രി​ക​ളി​ല്‍ ക​യ​റി​യി​റ​ങ്ങേ​ണ്ടി​വ​ന്നു. സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ ഇ​ല്ലാ​ത്ത​ത് ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു​ണ്ട്. കാ​ഞ്ഞി​ര​മ​റ്റ​ത്തോ പ​രി​സ​ര​ത്തോ ഇ​ത്ത​ര​ത്തി​ലു​ള്ള അ​പ​ക​ട​മു​ണ്ടാ​യാ​ല്‍ കീ​ച്ചേ​രി, പൂ​ത്തോ​ട്ട, തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് എ​ന്നീ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കാ​റ്. എ​ന്നാ​ല്‍, ഇ​വി​ട​ങ്ങ​ളി​ല്‍ വാ​ക്‌​സി​ന്‍ ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന ഈ ​പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ 4000 മു​ത​ല്‍ 6000 രൂ​പ വ​രെ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഇ​ത് സാ​ധാ​ര​ണ​ക്കാ​ര്‍ക്ക് താ​ങ്ങാ​വു​ന്ന​തി​നു​മ​പ്പു​റ​മാ​ണ്.ഓ​ണ​ക്കാ​ല​ത്ത് തെ​രു​വു​നാ​യ്​​ക്ക​ളെ പേ​ടി​ച്ച് വീ​ടു​ക​ളി​ല്‍നി​ന്ന്​ പു​റ​ത്തി​റ​ങ്ങാ​നാ​കാ​ത്ത സ്ഥി​തി​യി​ലാ​ണ് കു​ട്ടി​ക​ളും നാ​ട്ടു​കാ​രും.കീ​ച്ചേ​രി സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​പോ​ലു​ള്ള സ​ര്‍ക്കാ​ര്‍ ഓ​ഫി​സു​ക​ളി​ലാ​ണ് തെ​രു​വു​നാ​യ്​​ക്ക​ള്‍ ത​മ്പ​ടി​ക്കു​ന്ന​ത്. ആ​മ്പ​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ​രി​സ​ര​ങ്ങ​ളി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും നി​ര​വ​ധി​യാ​ളു​ക​ള്‍ക്ക് തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​ൽ​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dogA ten year old girl
News Summary - A ten-year-old girl was bitten by a street dog
Next Story