Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമ്മവീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു

text_fields
bookmark_border
അമ്മവീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു
cancel

കോഴിക്കോട്: പേരാമ്പ്രയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. തിരുവള്ളൂർ പാലോളിപ്പറമ്പ് ബാലന്‍റെയും ഷിജിയുടെയും മകനായ സിദ്ധാർഥാണ്(15) മരിച്ചത്. അമ്മ വീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാന്‍ അമ്മയോടപ്പം എത്തിയതായിരുന്നു സിദ്ധാർഥ്.

തിരുവള്ളൂർ ശാന്തിനികേതന്‍ ഹൈസ്കൂളിലെ പത്തക്ലാസ് വിദ്യാർഥിയായ സിദ്ധാർഥിന് എസ്.എസ്.എൽ.എസി ഫലം കാത്തിരിക്കുന്നതിനിടയിലാണ് ദാരുണാന്ത‍്യം സംഭവിച്ചത്. പലേരിയിലെ കുറ്റ‍്യാടി പുഴയിൽ അമ്മയോടപ്പവും മറ്റ് രണ്ട് കുട്ടികളുടെ കൂടെയും പുഴയിൽ ഇറങ്ങിയ വിദ്യാർഥി കയത്തിൽ പെടുകയായിരുന്നു. കൂടെയുള്ളവരുടെ നിലവിളികേട്ടെത്തിയ നാട്ടുകാർ കുട്ടിയെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A student who came to attend a funeral ceremony at his mother's house drowned in the river
Next Story