Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും തെറിച്ചു വീണ് വിദ്യാർഥിനിക്ക് പരിക്ക്

text_fields
bookmark_border
accident
cancel

കൊട്ടാരക്കര : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും തെറിച്ചു വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റു. കൊട്ടാരക്കര മാർത്തോമ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയും പുത്തൂർ കല്ലുംമൂട് സ്വദേശിനിയുമായ പാർവതിയാണ്(14 ) അപകടത്തിൽപെട്ടത്.

പരിക്കേറ്റ വിദ്യാർഥിനിയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുത്തൂർ ഭാഗത്തുനിന്നും കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്നു ബസ്. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവർ സേതുവിനെയും കണ്ടക്ടർ വിഷ്ണുവിനെയും പുത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്കൂളിലേക്ക് പോകാൻ രാവിലെ ഒൻപതോടെ കല്ലും മൂട്ടിൽ നിന്നും കയറിയ കുട്ടി പാണ്ടറയിൽ എത്തുമ്പോൾ ബസിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു. ബസിൽ നല്ല തിരക്കുണ്ടായിരുന്നു. കല്ലുംമൂട് മുതൽ പാണ്ടറ വരെ ഒന്നര കിലോമീറ്റർ ദൂരമാണ് ഉള്ളത്. ഇത്രയും ദൂരം വിദ്യാർത്ഥികൾ ഉൾപ്പെടെ യാത്രക്കാർ ഫുഡ്‌ ബോർഡിൽ നിൽക്കുകയായിരുന്നു. ബസിൻ്റെ മുൻവാതിൽ തുറന്ന വഴി കുട്ടി റോഡിലേക്ക് വീഴുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A student was injured after falling from the running bus
Next Story