മോഴയാന ഗൂഡല്ലൂർ നഗരത്തിൽ ഭീതി പരത്തി
text_fieldsഗൂഡല്ലൂർ നഗരത്തിലിറങ്ങിയ മോഴയാന
ഗൂഡല്ലൂർ :ഗൂഡല്ലൂർ നഗരത്തിൽ ഇറങ്ങിയ മോഴയാന ഭീതി പരത്തി.ഗൂഡല്ലൂർ-ഊട്ടി ദേശീയപാതയിലെ ശാസ്താപുരി , റൺസ്,ഉടുപ്പി ഹോട്ടലുകൾ സ്ഥിതി ചെയ്യുന്ന പ്രധാന റോഡിലൂടെയാണ് മോഴയാനയുടെ സഞ്ചാരം ഉണ്ടായത്.രാത്രി എട്ടേകാലിന് ഇറങ്ങിയ ആന ഊട്ടിയിൽ നിന്ന് മൈസൂർ ഭാഗത്തേക്ക് വരികയായിരുന്ന കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ്സിന് നേരെയും ഒരു കാറിന് നേരെയും ആക്രമണം നടത്തി.
കോത്തർവയൽ ഭാഗത്തുനിന്ന് കയറി വന്ന താജ് ആന രാജഗോപാലപുരത്ത് ഇറങ്ങിയത്.ബഹളം വെച്ചതോടെ ആന നേരെ ഗൂഡല്ലൂർ നഗരസഭ കാര്യാലയ ഭാഗത്ത് കൂടെ ഹൈസ്കൂൾ ഭാഗത്തേക്ക് ഓടിപ്പോയി.നിരവധി വാഹനങ്ങളും ജനസഞ്ചാരവും ഉള്ള സമയത്താണ് ആന ഇറങ്ങിയത് ജനങ്ങളെയാകെ ഭീതിയിലായ്ത്തിയിരുന്നു.
അതേസമയം ആനകൾ ഇറങ്ങുന്നത് നിരീക്ഷിക്കാൻ ഡ്രോൺ കാമറയും മറ്റ് നിരീക്ഷണ സംവിധാനം ശക്തമാക്കിയിട്ടുണ്ടെന്ന വനപാലകരുടെ വീരവാദം ഇവിടെ വെറും വാക്കായി മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

