പശുവിന് സിസേറിയനിലൂടെ പിറന്നത് ഇരട്ട തലയും ഇരട്ട വാലും ഉള്ള വിചിത്ര ജീവി
text_fieldsതിരുവനന്തപുരം: പശുവിന് സിസേറിയനിലൂടെ പറന്നത് ഇട്ട തലയും ഇരട്ട വാലും ഉള്ള വിചിത്ര ജീവി. മലയിൻകീഴ് പഞ്ചായത്തിലെ പേയാട് തച്ചോട്ടുകാവിലെ ശശീധരൻ എന്ന ക്ഷീരകർഷകന്റെ പശുവാണ് ഇരട്ടത്തലയും ഇരട്ട വാലും ഉള്ള പശുക്കുട്ടി എന്ന് തോന്നിക്കുന്ന വിചിത്രരൂപമുള്ള ജീവിയ്ക്ക് ജന്മം നൽകിയത്.
വ്യാഴാഴ്ച അതിരാവിലെ മുതൽ പശുവിന് പ്രസവവേദന ആരംഭിച്ചിരുന്നു. പശുവിന്റെ മൂന്നാമത്തെ പ്രസവം ആയിരുന്നതിനാൽ ഏഴ് മണിയായിട്ടും പ്രസവം നടക്കാതെ വന്നപ്പോഴാണ് ശശിധരൻ പരിചയക്കാരനും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടറായ ഡോ. വേണുഗോപാലിനെ വിളിച്ചു വരുത്തിയത്.
അതിസങ്കീർണമാണെന്ന് കണ്ടെത്തിയത്തിനെത്തുടർന്ന് തിരുവനന്തപുരം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ വെറ്ററിനറി സർജൻ ഡോ.എ. കെ അഭിലാഷ്, തിരുപുറം വെറ്ററിനറി ഡിസ്പെൻസറിയിലെ ഡോ. എസ്. ബിജേഷ് എന്നിവരെ കൂടി വിളിച്ചു വരുത്തി. സിസേറിയൻ ശാസ്ത്രക്രിയ ചെയ്യേണ്ടതിനുള്ള ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കി. രാവിലെ 10ന് ആരംഭിച്ച ശസ്ത്രക്രിയ രണ്ടോടെ അവസാനിപ്പിച്ചപ്പോൾ ഗർഭാവസ്ഥയിലേ മരിച്ചു പോയ രണ്ടു തലയും രണ്ടു വാലും ഉള്ള വിചിത്രരൂപത്തെയാണ് പുറത്തെടുത്തത്.
ജന്മനാ ഇത്തരം ശാരീരിക വൈകല്യങ്ങൾ ഉള്ള പൈക്കുട്ടികൾ ഉണ്ടാകുന്നത് അപൂർവങ്ങളിൽ അപൂർവ്വമാണെന്ന് ഡോ. ആർ വേണുഗോപാൽ പറഞ്ഞു. കർഷകന്റെ വീട്ടിൽ വെച്ച് പശുവിനെ സിസേറിയൻ ചെയ്യുന്നത് ഏറെ ശ്രമകരമായിരുന്നുവെന്നുവെങ്കിലും ശസ്ത്രക്രിയയ്ക്ക് ശേഷം പശു പൂർണാരോഗ്യം പ്രാപിച്ചു വരുന്നതായും ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ടി.എം ബീനാ ബീവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

