Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓഫിസ് അടക്കുന്നതിനിടെ...

ഓഫിസ് അടക്കുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫിസർ കുഴഞ്ഞ് വീണ് മരിച്ചു

text_fields
bookmark_border
ഓഫിസ് അടക്കുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫിസർ കുഴഞ്ഞ് വീണ് മരിച്ചു
cancel

ആലപ്പുഴ: അമ്പലപ്പുഴ നോർത്ത് വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ സന്തോഷ് കുമാർ വി (49) കുഴഞ്ഞ് വീണ് മരിച്ചു. വില്ലേജിൽ നടക്കുന്ന സെൻസസ് സംബന്ധമായ ജോലിയുമായി ബന്ധപ്പെട്ട്‌ ബ്ലോക്ക് മാപ്പ് തയ്യാറാക്കുന്നതിനായി ഫീൽഡിൽ പോയി തിരികെ എത്തി ഓഫീസ്‌ അടയ്ക്കുമ്പോഴാണ് സംഭവം.

ആറ് മണിയോടെയാണ് കുഴഞ്ഞ് വീണത്. ഉടൻ തന്നെ വണ്ടാനം മെഡിക്കൽ കൊളജ്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്. ഭാര്യ: ഹിമ. മക്കൾ- ദേവനാരായണൻ, ഹരി കൃഷ്ണൻ.

Show Full Article
TAGS:special village officer died alappuzha 
News Summary - A special village officer collapsed and died while closing his office
Next Story