Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരുവുനായിൽനിന്ന് വെള്ളിമൂങ്ങയെ രക്ഷപ്പെടുത്തി

text_fields
bookmark_border
തെരുവുനായിൽനിന്ന് വെള്ളിമൂങ്ങയെ രക്ഷപ്പെടുത്തി
cancel
camera_alt

തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ വെ​ള്ളി​മൂ​ങ്ങ

കട്ടപ്പന: വെള്ളിമൂങ്ങയെ തെരുവുനായുടെ അക്രമണത്തിൽനിന്ന് ഓട്ടോ തൊഴിലാളികൾ രക്ഷപ്പെടുത്തി. കട്ടപ്പന പഴയ ബസ്സ്റ്റാൻഡിൽ ചൊവ്വാഴ്ച പുലർച്ച രണ്ടോടെയാണ് സംഭവം. രാത്രി തെരുവുവിളക്ക് പ്രകാശത്തിൽ എത്തുന്ന പ്രാണികളെയും ചെറുജീവികളെയും ഭക്ഷിക്കാൻ വനമേഖലയിൽനിന്ന് എത്തിയതാണ് വെള്ളിമൂങ്ങ. ഇരയെ പിടിക്കാൻ തറയിലേക്ക് പറന്നിറങ്ങിയ മൂങ്ങക്ക് നേരെ തെരുവുനായ്ക്കൾ പാഞ്ഞടുത്തു.

സംഭവം ശ്രദ്ധയിൽപെട്ട ഓട്ടോ തൊഴിലാളികള്‍ ഓടിയെത്തി വെള്ളിമുങ്ങയെ രക്ഷപ്പെടുത്തുകയായിരുന്നു. ഡ്രൈവര്‍മാരും യാത്രക്കാരും ചേര്‍ന്ന് പിടികൂടി വനം വകുപ്പ് കട്ടപ്പന സെക്ഷന്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. മൂങ്ങയെ തൊപ്പിപ്പാള വാളാടുപാറയിലെ വന മേഖലയിൽ തുറന്നുവിടുമെന്ന് വനപാലകർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A silver owl was rescued from street dog
Next Story