Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല നിലപാട് നേരത്തേ വ്യക്തമാക്കിയതാണെന്ന് എ. വിജയരാഘവൻ

text_fields
bookmark_border
A Vijayaraghavan
cancel

കോഴിക്കോട്: ശബരിമല സംബന്ധിച്ച നിലപാട് നേരത്തെ പാർട്ടി വ്യക്തമാക്കിയതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. അത് തന്നെയാണ് പാർട്ടിയുടെ പൊതു നിലപാട്. ആ നിലപാടിൽ മാറ്റമില്ലെന്നും എ. വിജയരാഘവൻ പറഞ്ഞു.

ജനങ്ങളുടെ താത്പര്യങ്ങൾക്കനുസരിച്ചുള്ള നിലപാടാണ് പാർട്ടി എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. വിവാദത്തിൽ കാര്യമില്ല. വിഷയം കോടതിയുടെ പരിഗണനയിലുള്ള കാര്യമാണെന്നും വിജയരാഘവന്‍ പറഞ്ഞു. ശബരിമല വിഷയത്തിൽ മന്ത്രി കടകംപളളി സുരേന്ദ്രൻ നടത്തിയ ഖേദപ്രകടനം കാര്യമാക്കാനില്ലെന്നാണ് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ നൽകുന്ന സൂചന.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story