Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേവികുളം നിലനിര്‍ത്തി...

ദേവികുളം നിലനിര്‍ത്തി എല്‍.ഡി.എഫ്; എല്ലാ പഞ്ചായത്തിലും മേൽക്കോയ്മ

text_fields
bookmark_border
a raja
cancel
camera_alt

ദേവികുളം മണ്ഡലത്തിൽ നിന്ന്​ വിജയിച്ച എൽ.ഡി.എഫിലെ അഡ്വ. എ. രാജയെ പ്രവർത്തകർ എടുത്തുയർത്തി ആഹ്ലാദം

പ്രകടിപ്പിക്കുന്നു

അ​ടി​മാ​ലി: എ​ല്‍.​ഡി.​എ​ഫി​െൻറ ഉ​റ​ച്ച കോ​ട്ട​യാ​യി ദേ​വി​കു​ളം മാ​റി. തു​ട​ര്‍ച്ച​യാ​യി നാ​ലാ​മ​തും എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​ക്കാ​ണ്​ വി​ജ​യം. ഇ​ത്ത​വ​ണ എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി എ. ​രാ​ജ മേ​ൽ​ക്കോ​യ്മ നേ​ടി. 7843 വോ​ട്ടി​െൻറ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് വി​ജ​യം. എ​തി​ര്‍സ്ഥാ​നാ​ർ​ഥി കോ​ണ്‍ഗ്ര​സി​ലെ ഡി. ​കു​മാ​റി​ന് ഒ​രു​ഘ​ട്ട​ത്തി​ല്‍ പോ​ലും രാ​ജ​ക്ക്​ വെ​ല്ലു​വി​ളി ഉ​യ​ര്‍ത്താ​ന്‍ സാ​ധി​ച്ചി​ല്ല.

എ. ​രാ​ജ 59,049 വോ​ട്ട് നേ​ടി​യ​പ്പോ​ള്‍ ഡി. ​കു​മാ​ര്‍ 51,201 വോ​ട്ട് നേ​ടി. എ​ന്‍.​ഡി.​എ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ഗ​ണേ​ശ​ന്‍ 4717 വോ​ട്ടാ​ണ്​ നേ​ടി​യ​ത്. നോ​ട്ട​ക്ക് 807. എ.​ഐ.​എ.​ഡി.​എം.​കെ മു​ന്ന​ണി​യി​ലാ​ണ് എ​ന്‍.​ഡി.​എ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി മ​ത്സ​രി​ച്ച​ത്. ക​ഴി​ഞ്ഞ ത​വ​ണ എ.​ഐ.​എ.​ഡി.​എം.​കെ​യി​ലെ എം. ​ധ​ന​ല​ക്ഷ്​​മി 11,613 വോ​ട്ടും ബി.​ജെ.​പി​യി​ലെ എ​ന്‍. ച​ന്ദ്ര​ന്‍ 9592 വോ​ട്ടും നേ​ടി​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​ക്കു​റി എ​ന്‍.​ഡി.​എ​ക്ക്​ 4717 വോ​ട്ട്​ മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്.

ബി.​ജെ.​പി​യു​ടെ വോ​ട്ട് ചോ​ര്‍ച്ച പ്ര​ധാ​ന ച​ര്‍ച്ച​യാ​യി​ട്ടു​ണ്ട്. കാ​ര്‍ഷി​ക മേ​ഖ​ല​യി​ല്‍ സം​ഘ​ട​ന സം​വി​ധാ​നം പ​രാ​ജ​പ്പെ​ട്ട​താ​ണ് യു.​ഡി.​എ​ഫി​െൻറ ക​ന​ത്ത പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. റോ​യി. കെ. ​പൗ​ലോ​സി​ന് സീ​റ്റ് കി​ട്ടാ​തെ വ​ന്ന​തോ​ടെ ജ​ന​പ്ര​തി​നി​ധി​ക​ളും ബ്ലോ​ക്ക് നേ​തൃ​ത്വ​വും നി​ർ​ജീ​വ​മാ​യി.

തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട്‌ പോ​ലും പ​ല നേ​താ​ക്ക​ളും മു​ക്കി​യെ​ന്ന ശ​ക്ത​മാ​യ ആ​രോ​പ​ണ​വും ഉ​യ​ര്‍ന്നി​ട്ടു​ണ്ട്. ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​ദി​വാ​സി കേ​ന്ദ്ര​ങ്ങ​ളി​ലും കോ​ണ്‍ഗ്ര​സ് സം​വി​ധാ​നം ച​ലി​ച്ചി​ല്ല. എ​ന്നാ​ല്‍, അ​ച്ച​ട​ക്ക​ത്തോ​ടെ​യു​ള​ള എ​ല്‍.​ഡി.​എ​ഫ് പ്ര​ചാ​ര​ണ​മാ​ണ് രാ​ജ​യു​ടെ വി​ജ​യ​ത്തി​ന് ആ​ധാ​രം. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ള്‍ക്കി​ട​യി​ല്‍ മു​ന്‍ എം.​എ​ല്‍.​എ​യു​ടെ കാ​ലു​വാ​ര​ല്‍ ന​ട​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DevikulamA Rajaassembly election 2021
News Summary - A Raja win Devikulam
Next Story