മുഖ്യമന്ത്രിയുടെ ഓഫിസിനെ കൂടുതൽ ജനകീയമാക്കുകയാണ് ലക്ഷ്യം -എ. പ്രദീപ് കുമാർ
text_fieldsകോഴിക്കോട്: മുഖ്യമന്ത്രിയുടെ ഓഫിസിനെ കൂടുതൽ ജനകീയമാക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ എ. പ്രദീപ് കുമാർ. ഏൽപിച്ച ദൗത്യം കൃത്യനിഷ്ഠയോടെ നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രൈവറ്റ് സെക്രട്ടറി എന്നത് പാർട്ടി നിർദേശിക്കുന്ന ചുമതലയാണ്. ഇതും പാർട്ടി പ്രവർത്തനത്തിന്‍റെ ഭാഗമാണ്. ചുമതല മികച്ച രീതിയിൽ നിർവഹിക്കാൻ ശ്രമിക്കുമെന്നും പ്രദീപ് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.
മുന്‍ എം.എല്‍.എയും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമായ എ. പ്രദീപ് കുമാറിനെ ഇന്നാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്. കെ.കെ. രാഗേഷ് സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറിയായ ഒഴിവിലാണ് നിയമനം. മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമകനുമായ പി.എ. മുഹമ്മദ് റിയാസുമായുള്ള അടുപ്പമാണ് പ്രദീപ് കുമാറിനെ പരിഗണിക്കാൻ പ്രധാന കാരണമായി പറയുന്നത്.
കഴിഞ്ഞ ദിവസം നടന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രദീപ് കുമാറിന്റെ പേര് ചർച്ചയായിരുന്നു. മുന്‍ ചീഫ് സെക്രട്ടറി ഡോ.വി. വേണു അടക്കമുള്ള പേരുകള്‍ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. മൂന്ന് തവണ കോഴിക്കോട് നോര്‍ത്തില്‍ നിന്ന് എ. പ്രദീപ് കുമാര്‍ എം.എൽ.എ ആയിട്ടുണ്ട്.
എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും സംസ്ഥാന നേതൃനിരയില്‍ പ്രവര്‍ത്തിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കേ പാർട്ടിയിലെ ഗ്രൂപ്പിസം സ്ഥാനത്തേയും ബാധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

