Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരുവുനായയുടെ...

തെരുവുനായയുടെ കടിയേറ്റ് പൊലീസുകാരന് പരിക്ക്

text_fields
bookmark_border
തെരുവുനായയുടെ കടിയേറ്റ് പൊലീസുകാരന് പരിക്ക്
cancel

കഴക്കൂട്ടം: പാങ്ങപ്പാറയിൽ തെരുവുനായയുടെ കടിയേറ്റ് കഴക്കൂട്ടം സ്റ്റേഷനിലെ എസ് ഐ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. വെള്ളിയാഴ്ച രാവിലെ കാര്യവട്ടം കൊടുത്തറ ക്ഷേത്രത്തിന് സമീപം അലഞ്ഞു നടന്ന നായ സൈക്കിളിൽ പോയ സൂരജ് (16) നെ കടിച്ചു. സൂരജിനെ രക്ഷിക്കാൻ ശ്രമിക്കവേ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ശശികുമാറിനെ തെരുവുനായ കടിച്ചു. ഇതേ ദിവസം തന്നെ ഇതിനടുത്ത് സുകുമാരന്റെ വീട്ടിലെ ആടിനെയും നായ് കടിച്ചു. ഒരാഴ്ചയ്ക്ക് മുൻപ് വിമുക്തഭടൻ അശോകനെയും തെരുവുനായ് കടിച്ചിരുന്നു.

തെരുവുനായുടെ കടിയേറ്റവർ പേ വിഷബാധക്കെതിരെയുള്ള കുത്തിവയ്പ് എടുത്തു. തുടർന്ന് കൗൺസിലർ സ്റ്റാൻലി ഡിക്രൂസിന്റെ നേതൃത്വത്തിൽ നഗരസഭ ജീവനക്കാർ എത്തി ഏതാനും തെരുവ് നായ്ക്കളെ പിടികൂടി. ഈ മേഖലയിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കൾ സ്കൂളിൽ പോകുന്ന വിദ്യാർഥിയെ കിടക്കാൻ ഓടിക്കുന്നത് സ്ഥിരം കാഴ്ച ആണെന്ന് നാട്ടുകാർ പറയുന്നു. അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കളെ എത്രയും വേഗം പിടികൂടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dog attackpolice man injured
News Summary - A policeman was injured after being bitten by a stray dog
Next Story