അന്തർസംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്
text_fieldsആലുവ: അന്തർസംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്. ആലുവ പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ രാജേഷിനാണ് ചെവിക്ക് പരിക്കേറ്റത്.
വ്യാഴാഴ്ച രാത്രി 8.30ന് ജലശുചീകരണ ശാലക്ക് സമീപമാണ് സംഭവം. മാനസികാസ്വാസ്ഥ്യമുള്ള തൊഴിലാളി ഈ ഭാഗത്ത് വാഹനങ്ങൾക്ക് കല്ലെറിയുകയായിരുന്നു. ഇക്കാര്യം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് രാജേഷും ഒരു എ.എസ്.ഐയും കൂടി ഇവിടെയെത്തി. പൊലീസിനെ കണ്ടതോടെ ഇയാൾ ഇഷ്ടികകൊണ്ട് എറിയുകയായിരുന്നു. ഇതുകൊണ്ട് രാജേഷിന്റെ ചെവി മുറിഞ്ഞുതൂങ്ങി.
ഉടൻ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും തുന്നലിടാൻ കഴിഞ്ഞില്ല. തുടർന്ന് കൂടുതൽ ചികിത്സക്ക് രാജഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിനിടെ കൂടുതൽ പൊലീസെത്തി തൊഴിലാളിയെ കീഴ്പ്പെടുത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇയാളുടെ ആക്രമണത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപറ്റി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

