കല്ലടയാറ്റിൽ ചാടി പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കി
text_fieldsശാസ്താംകോട്ട: കുന്നത്തൂർ പാലത്തിൽ നിന്നു കല്ലടയാറ്റിൽ ചാടി കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കി. മൈനാഗപ്പള്ളി കോവൂർ പടിക്കതെക്കതിൽ സുരേഷ് കുമാറിന്റെയും ബിന്ദുവിന്റെയും മകൾ ഭാഗ്യലക്ഷ്മി (16) ആണ് മരിച്ചത്.
സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത ശേഷം വെള്ളിയാഴ്ച ഉച്ചക്കുശേഷം 2.20ഓടെയാണ് പാലത്തിൽ നിന്നും ആറ്റിൽ ചാടിയത്. സ്വകാര്യ ബസ്സിൽ പാലത്തിനോട് ചേർന്ന സ്റ്റോപ്പിൽ ഇറങ്ങിയ ശേഷം കൈയിലിരുന്ന ബാഗും ചെരിപ്പും പാലത്തിൽ ഉപേക്ഷിച്ച ശേഷമാണ് ചാടിയത്.
ശാസ്താംകോട്ടയിൽ നിന്നെത്തിയ അഗ്നിശമനസേനയും പൊലീസും മണിക്കൂറുകൾ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

