കാട്ടാന തട്ടിത്തെറിപ്പിച്ചു; തോട്ടം തൊഴിലാളിക്ക് ഗുരുതര പരിക്ക്
text_fieldsകാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ അന്തോണി സ്വാമി
കുമളി: കാപ്പിത്തോട്ടത്തിലെ ജോലിക്കിടെ കാട്ടാനകൾക്ക് മുന്നിൽ അകപ്പെട്ട തൊഴിലാളിയെ ആന തുമ്പിക്കൈകൊണ്ട് തട്ടിത്തെറിപ്പിച്ചു. വീഴ്ചയിൽ ഗുരുതര പരിക്കേറ്റ വണ്ടിപ്പെരിയാർ മൗണ്ട് സ്വദേശി അന്തോണി സ്വാമിയെ (55) ആദ്യം വണ്ടിപ്പെരിയാർ സർക്കാർ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന തൊഴിലാളി അരുൾ (60) അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.
വെള്ളിയാഴ്ച രാവിലെ 10.30ഓടെ വണ്ടിപ്പെരിയാർ മൗണ്ട് ബഥേൽ കാപ്പിത്തോട്ടത്തിലാണ് സംഭവം. പെരിയാർ കടുവ സങ്കേതത്തിൽനിന്ന് കൃഷിയിടത്തിലിറങ്ങിയ രണ്ട് ആനകൾക്ക് മുന്നിലാണ് അന്തോണി സ്വാമിയും അരുളും അകപ്പെട്ടത്. മഴയും മൂടൽമഞ്ഞും കാരണം ആനകളെ കാണാനായില്ല. അന്തോണി സ്വാമിയുടെ തലക്കും കൈകാലുകൾക്കുമാണ് പരിക്കേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

