Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ ഓഫിസിലേക്കൊരു ഫോൺകാൾ; തെരുവുനായ്​ക്ക് പുതുജീവന്‍

text_fields
bookmark_border
മുഖ്യമന്ത്രിയുടെ ഓഫിസിലേക്കൊരു ഫോൺകാൾ; തെരുവുനായ്​ക്ക് പുതുജീവന്‍
cancel

ഉള്ള്യേരി: തെരുവു നായ്​ക്കളുടെ അക്രമത്തിൽ പരിക്കേറ്റ് മരണാസന്നനായ നായ്​ക്കുട്ടി, മുഖ്യമന്ത്രിയുടെ ഓഫിസിലേക്കുള്ള ഒരു ഫോൺകാളിലൂടെ ജീവിതത്തിലേക്കു ചുവടു​െവച്ചു. ഉള്ള്യേരി സൗത്തിലെ അനന്തുദേവ്, ദീജു ദിനേശ്, അക്ഷയ്, ആദര്‍ശ് എന്നീ വിദ്യാർഥികളാണ് വെള്ളിയാഴ്ച വൈകീട്ട്​ ആറുമണിയോടെ തെരുവുനായ്​ക്കള്‍ രണ്ടുമാസം പ്രായമുള്ള നായ്​ക്കുട്ടിയെ കടിച്ചു കുടയുന്നത് കണ്ടത്.

ശരീരമാസകലം മുറിവേറ്റ നായ്​ക്കുട്ടിയെ ഇവര്‍ തെരുവുനായ്​ക്കളില്‍നിന്ന്​ രക്ഷിച്ചെങ്കിലും സ്ഥിതി ഗുരുതരമായിരുന്നു. തുടർന്ന്​ നമ്പർ ശേഖരിച്ച് അനന്തുദേവ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് വിളിച്ച്​ കാര്യംപറഞ്ഞു. പരാതി ശ്രദ്ധയോടെ കേട്ട മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥന്‍, ഉടൻ പരിഹാരമുണ്ടാകുമെന്നും കാത്തിരിക്കാനും കുട്ടികളോട്​ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ജില്ല മൃഗ സംരക്ഷണ ഓഫിസിലേക്ക് വിളിയെത്തി. അവിടെനിന്ന് പഞ്ചായത്ത് സെക്രട്ടറിയെ വിളിച്ചു വിവരം നല്‍കി. തുടർന്ന് വൈസ് പ്രസിഡൻറ് എന്‍.എം. ബാലരാമ​െൻറ നേതൃത്വത്തിൽ നായ്ക്കുട്ടിയെ താലൂക്ക് മൃഗാശുപത്രിയില്‍ എത്തിച്ചു. വെറ്ററിനറി സര്‍ജന്‍ ഡോ. സജാസ് മുറിവുകളില്‍ തുന്നലിടുകയും അടിയന്തര ശുശ്രൂഷ നല്‍കുകയും ചെയ്തതോടെ നായ്​ക്കുട്ടിക്ക് പുതുജീവന്‍ തിരിച്ചുകിട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dogkerala CM's office
News Summary - A phone call to the CM's office; New life for the street dog
Next Story