Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടുംബവഴക്കിനിടെ വളർത്തുനായെ പാറയിൽ അടിച്ചുകൊന്നു; പ്രതി പിടിയിൽ

text_fields
bookmark_border
dog
cancel

നെടുങ്കണ്ടം: സഹോദരങ്ങളുടെ വഴക്കിനിടെ കുരച്ചുചാടിയ സഹോദരിയുടെ വളർത്തുനായെ സഹോദരൻ പാറയിൽ അടിച്ച് കൊലപ്പെടുത്തി. സന്യാസിയോട സ്വദേശി കളപ്പുരമറ്റത്തിൽ രാജേഷാണ് നായെ അടിച്ചുകൊന്നത്. വെള്ളിയാഴ്ച വൈകീട്ട് സഹോദരിയുടെ വീട്ടിെലത്തിയ രാജേഷ് സഹോദരിയുമായി വാക്തർക്കം ഉണ്ടാക്കി. തുടർന്ന് ശാരിയെയും പ്രായമായ സ്ത്രീയെയും മർദിച്ചു.

വിട്ടുകാരെ മർദിക്കുന്നത് കണ്ടതോടെ പൂട്ടിയിട്ടിരുന്ന നായ് കുരക്കുകയായിരുന്നു. ഇതോടെ പ്രകോപിതനായ രാജേഷ് തുടലിൽനിന്ന് പട്ടിയെ അഴിച്ചശേഷം സമീപത്തെ പാറയിൽ അടിച്ചുകൊല്ലുകയായിരുന്നു. പോമറേനിയൻ ഇനത്തിൽപെട്ട വളർത്തുനായെയാണ് കൊന്നത്. വീട്ടുകാരുടെ പരാതിയിൽ കമ്പംമെട്ട് പൊലീസ് രാജേഷിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A pet dog was killed by a rock during a family fight
Next Story