ട്രെയിനിൽ യാത്രക്കാരൻ സഹയാത്രികയെ തീ കൊളുത്തി; എട്ട് പേർക്ക് പൊള്ളലേറ്റു, രണ്ട് പേരുടെ നില ഗുരുതരം
text_fieldsകോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവ് ട്രെയിനിൽ യാത്രക്കാരൻ തീ കൊളുത്തി. സഹയാത്രികയുടെ ദേഹത്താണ് തീ കൊളുത്തിയത്. ട്രെയിനിന്‍റെ ഡി1 കമ്പാർട്ട്മെന്‍റിലെ എട്ട് യാത്രക്കാർക്ക് പൊള്ളലേറ്റു. അശ്വതി (29), റൂബി (52), അനിൽകുമാർ (50), ഭാര്യ സജീഷ (47), മകൻ അദ്വൈത്(23) തുടങ്ങിയവർക്കാണ് പൊള്ളലേറ്റത്. പരിക്കേറ്റവരിൽ അഞ്ചുപേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മൂന്ന് പേരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ഒരാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. യാത്രക്കാരുടെ മുഖത്തും കൈക്കുമാണ് പൊള്ളലേറ്റത്.
കോഴിക്കോട് കോരപ്പുഴ -എലത്തൂർ പാലത്തിന് മുകളിൽവെച്ചാണ് സംഭവം. സംഭവത്തിന് പിന്നാലെ ട്രെയിൻ ചെയ്ൻ വലിച്ച് എലത്തൂർ പാലത്തിന് മുകളിൽ അടിയന്തരമായി നിർത്തി. ഇത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊള്ളലേറ്റവരെ നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് ട്രെയിൻ യാത്ര പുനരാംരംഭിച്ചത്.
പെട്രോൾ ഒഴിച്ചു തീ കൊളുത്തിയയാൾ ഓടി രക്ഷപ്പെട്ടു. വാക്കുതർക്കത്തിന് പിന്നാലെ തീ കൊളുത്തിയതെന്നാണ് വിവരം. പൊൺകുട്ടിയെ തീ കൊളുത്താനാണ് ശ്രമിച്ചത്. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

