നാടിന് ശല്യം; കാപ്പ നിയമപ്രകാരം യുവാവ് കരുതൽ തടങ്കലിൽ
text_fieldsകോട്ടയം: അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയായി നാടിനു ശല്യമായ യുവാവിനെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. ഏറ്റുമാനൂർ കാണക്കാരി ചാത്തമല ഭാഗത്ത് കുഴിവേലിൽ വീട്ടിൽ രാഹുൽ രാജു (24) നെയാണ് തടങ്കലിലാക്കിയത്. ജില്ല പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം 2007 വകുപ്പ് 3(1) പ്രകാരമാണ് കലക്ടർ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.
കുറവിലങ്ങാട്, ഏറ്റുമാനൂർ സ്റ്റേഷനുകളിലായി അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. ഇയാളുടെ സ്വതന്ത്ര സാന്നിധ്യം പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് ഭീഷണിയാണെന്ന ജില്ല പോലീസ് മേധാവിയുടെ നിഗമനം ക്രിമിനൽ ചരിത്രം പരിശോധിച്ചതിൽ വസ്തുതാപരമാണെന്ന് കലക്ടർക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തി ലാണ് ഇയാളെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

