Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമയക്കുമരുന്ന് കേസിൽ...

മയക്കുമരുന്ന് കേസിൽ നൈജീരിയൻ സ്വദേശി അ​മാ​ച്ചു​ക്ക​വ്​ ​ഒ​കേ​കെയെ പിടികൂടി

text_fields
bookmark_border
A Nigerian national has been arrested in connection with a drug case
cancel

കൊ​ച്ചി: മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ്ര​തി​യാ​യ നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി അ​മാ​ച്ചു​ക്ക​വ്​ ​ഒ​കേ​കെ (37) അ​റ​സ്​​റ്റി​ൽ. ഇ​യാ​ൾ ബം​ഗ​ളൂ​രു ബെ​ലെ​ക​ഹ​ഹ​ള്ളി​യി​ലാ​ണ്​ താ​മ​സം. എ​ള​മ​ക്ക​ര പൊ​ലീ​സ് മാ​ർ​ച്ചി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത എം.​ഡി.​എം.​എ വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ്.

മാ​ർ​ച്ച് ര​ണ്ടി​നാ​ണ്​ സം​ഭ​വം. ഇ​ട​പ്പ​ള്ളി ര​ണ​ദി​വെ റോ​ഡി​ൽ ഒാ​യോ ഹോം​സ്​ വാ​ട​ക​ക്കെ​ടു​ത്ത കെ​ട്ടി​ട​ത്തി​െൻറ മൂ​ന്നാം നി​ല​യി​ലെ 303ാം ന​മ്പ​ർ മു​റി​യി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു​പേ​ർ താ​മ​സി​ക്കു​ന്ന​താ​യി പൊ​ലീ​സി​ന്​ വി​വ​രം ല​ഭി​ച്ചി​രു​ന്നു. ആ​ലു​വ മാ​മ്പി​ള്ളി മൂ​ത്തേ​ട​ത്ത് അ​ഹ​മ്മ​ദ് യാ​സീ​ൻ, ആ​ലു​വ എ​ട​ത്ത​ല എ​ട്ടു​കാ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷ​ഹാ​ദ്​ എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്.

ഒ​രാ​ളി​ൽ​നി​ന്ന്​ 18 ഗ്രാ​മും ര​ണ്ടാ​മ​നി​ൽ​നി​ന്ന്​ മൂ​ന്നു​ഗ്രാ​മും എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്തു. കൂടുതൽ പേരെ ചോ​ദ്യം ചെ​യ്​​ത​പ്പോ​ൾ നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​യി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. നൈ​ജീ​രി​യ​ക്കാ​ര​ന്​ എ​തി​രെ ഗോ​വയിലും കേ​സുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drugs Case
News Summary - A Nigerian national has been arrested in connection with a drug case
Next Story