കോട്ടയത്തെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി; ഒരാഴ്ച പ്രായമുള്ള ആൺകുട്ടി
text_fieldsകോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. ഒരാഴ്ച പ്രായമുള്ള ആൺകുട്ടിയെയാണ് അമ്മ തൊട്ടിലിൽ ഉപേക്ഷിച്ചത്.
ഇന്ന് രാവിലെ ആറു മണിയോടെയാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ എത്തി കുട്ടിയെ ഏറ്റെടുത്ത് ലേബർ റൂമിലേക്ക് മാറ്റി. കുട്ടി ആരോഗ്യവാനാണെന്നാണ് ലഭിക്കുന്ന വിവരം. ശിശുക്ഷേമ സമിതി അധികൃതരെത്തി കുട്ടിയെ ഏറ്റെടുക്കും.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലുകളിൽ കഴിഞ്ഞ ഏഴ് ദിവസത്തിനിടെ എട്ട് കുരുന്നുകൾ എത്തിയിരുന്നു.
ഒക്ടോബർ രണ്ടിന് രാത്രി തിരുവനന്തപുരം അമ്മത്തൊട്ടിലിൽ നിന്ന് 11 ദിവസം പ്രായമുള്ള ആൺകുഞ്ഞും മൂന്നിന് വൈകുന്നേരം നാലരക്ക് കോഴിക്കോട് അമ്മത്തൊട്ടിലിൽ നിന്ന് 20 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയും കിട്ടിയിരുന്നു.
ആദ്യ കുഞ്ഞിന് ‘പുരസ്കാർ’ എന്നും രണ്ടാമത്തെ കുഞ്ഞിന് ‘ഹോർത്തൂസ്’ എന്നും പേരിട്ടു. പുരസ്കാർ തിരുവനന്തപുരം പരിചരണ കേന്ദ്രത്തിലും ഹോർത്തൂസ് കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിലും പരിചരണത്തിലാണ്.
സെപ്റ്റംബർ 26ന് സമൻ (തിരുവനന്തപുരം), 28ന് ആദി (കോഴിക്കോട്), 29ന് ആഗത (തിരുവനന്തപുരം), ഒക്ടോബർ ഒന്നിന് വീണ (ആലപ്പുഴ), അഹിംസ, അക്ഷര (തിരുവനന്തപുരം) എന്നിവരാണ് നേരത്തെ ലഭിച്ച കുരുന്നുകൾ. തുടർച്ചയായി ഏഴ് ദിവസത്തിനുള്ളിൽ എട്ട് കുട്ടികളെ ലഭിക്കുന്നത് ആദ്യമായാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

