തിരുവനന്തപുരം സ്വദേശി അബൂദബിയിൽ വാഹനത്തില്‍ മരിച്ച നിലയില്‍
text_fieldsഅബൂദബി: ഡ്യൂട്ടി കഴിഞ്ഞു റൂമിലേക്ക് മടങ്ങാനിരുന്ന മധ്യവയസ്‌കനെ വാഹനത്തില്‍ മരിച്ച നിയില്‍ കണ്ടെത്തി. അബൂദബിയിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവന്ന തിരുവനന്തപുരം വര്‍ക്കല ഓടയം സ്വദേശി കുന്നുവിള വീട്ടില്‍ മുസമ്മില്‍ (48) ആണ് മരിച്ചത്.
അബൂദബി- ദുബൈ റൂട്ടില്‍ ഷഹാമയ്ക്ക് സമീപം റഹബയിലാണ് മരിച്ചത്. അടുത്ത ഷിഫ്റ്റിനായി ജോലിക്കെത്താതെ വന്നതോടെ അന്വേഷിച്ചപ്പോള്‍ വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അഞ്ചു വര്‍ഷത്തില്‍ അധികമായി പ്രവാസിയാണ് മുസമ്മില്‍.
മൃതദേഹം ബനിയാസ് സെന്‍ട്രല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പരേതനായ ജമാലുദ്ദീെൻറയും സഫൂറ ബീവിയുടെയും മകനാണ്. ഷൈനയാണ് ഭാര്യ. മക്കള്‍: മുഹ്‌സിന, നാസിയ (വിദ്യാര്‍ഥിനികള്‍).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

