Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഞ്ചാവുമായി ഒഡിഷ സ്വദേശി മട്ടാഞ്ചേരിയിൽ പിടിയിൽ

text_fields
bookmark_border
ganga arrest
cancel

എറണാകുളം: വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും തൊഴിൽ തേടി കേരളത്തിലേക്ക് വരുന്ന തൊഴിലാളികൾക്ക് കഞ്ചാവ് കച്ചവടം നടത്തിയ ഒഡീഷ സ്വദേശി പിടിയിൽ. ആൻഡ്രിയ ബീറോയെ (26) ആണ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.എസ് ജയനും പാർട്ടിയും ചേർന്ന് മട്ടാഞ്ചേരി ഹാൾട്ടിൽ വച്ച് പിടികൂടിയത്.

അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് കഞ്ചാവും മറ്റു മയക്കുമരുന്നുകളും വിൽപന നടത്തുന്നതായി എക്സൈസ് ഷാഡോ ടീമിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തോപ്പുംപടി കേന്ദ്രീകരിച്ചു കഞ്ചാവ് കച്ചവടം നടത്തിവന്ന ആൾ അറസ്റ്റിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഇയാളിൽ നിന്ന് 1.750 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പ്രിവെന്‍റീവ് ഓഫിസർ കെ.കെ അരുൺ, സിവിൽ എക്‌സൈസ് ഓഫിസർ ശരത്, പ്രദീപ്‌, വനിത സിവിൽ എക്‌സൈസ് ഓഫിസർ ലത എം എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A native of Odisha arrested in Mattancherry with ganja
Next Story