Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജുബൈലിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു

text_fields
bookmark_border
shanil achoor
cancel

ജുബൈൽ: മലപ്പുറം സ്വദേശി ജുബൈലിൽ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം പൻഹാൻപടി ആലത്തിയൂർ അച്ചൂർ വീട്ടിൽ ഗോപാലകൃഷ്ണൻ ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകൻ ഷനിൽ അച്ചൂർ (29) ആണ് മരിച്ചത്.

ജോലിയാവശ്യാർഥം ഖോബാറിൽ നിന്ന് ജുബൈലിലേക്കുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്. ഖോബാറിലെ ഒരു കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയിരുന്നു ഷനിൽ. മൃതദേഹം ജുബൈൽ റോയൽ കമീഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് അദ്ദേഹം അറിയിച്ചു. ഭാര്യ: സുജിത, മകൾ തഷ്‌വിൻ ക്രിഷ് എന്നിവർ ഖോബാറിലുണ്ട്. സഹോദരൻ ഷാനി സൗദിയിൽ ജോലി ചെയ്യുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A native of Malappuram died in a car accident in Jubail
Next Story