Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒന്നേമുക്കാൽ...

ഒന്നേമുക്കാൽ കോടിയുമായി മഹാരാഷ്ട്ര സ്വദേശി അറസ്റ്റിൽ

text_fields
bookmark_border
native of Maharashtra was arrested with one and three quarter crores
cancel
camera_alt

സ്വ​പ്നി​ൽ ല​ക്ഷ്മ​ൺ    

ത​ല​ശ്ശേ​രി: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ രേ​ഖ​ക​ളി​ല്ലാ​ത്ത കു​ഴ​ൽ​പ​ണ​വു​മാ​യി മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​യാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ. മ​ഹാ​രാ​ഷ്ട്ര സാം​ഗ്ലി സ്വ​ദേ​ശി സ്വ​പ്നി​ൽ ല​ക്ഷ്മ​ണാ​ണ് (22) അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ൾ സ​ഞ്ച​രി​ച്ച കാ​റി​ൽ​നി​ന്ന് രേ​ഖ​ക​ളി​ല്ലാ​തെ സൂ​ക്ഷി​ച്ച ഒ​രു കോ​ടി 75,77,500 രൂ​പ ക​ണ്ടെ​ടു​ത്തു. കാ​റി​ന്റെ ര​ഹ​സ്യ അ​റ​യി​ൽ സൂ​ക്ഷി​ച്ച പ​ണ​മാ​ണ് ത​ല​ശ്ശേ​രി പൊ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ടു​ത്ത​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​ത് മ​ണി​യോ​ടെ കൊ​ടു​വ​ള്ളി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്ക് സ​മീ​പം ദേ​ശീ​യ​പാ​ത​യി​ലെ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ കു​ടു​ങ്ങി​യ​ത്. സം​ശ​യം തോ​ന്നി​യ പൊ​ലീ​സ് കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ കാ​ർ വി​ശ​ദ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ഴാ​ണ് ഉ​ൾ​വ​ശ​ത്തെ പ്ലാ​റ്റ് ഫോം ​ഉ​യ​ർ​ന്ന് നി​ൽ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്.

ഇ​തേ​തു​ട​ർ​ന്ന് കാ​ർ എ​ര​ഞ്ഞോ​ളി പാ​ല​ത്തി​ന് സ​മീ​പ​ത്തെ വ​ർ​ക്ക് ഷോ​പ്പി​ൽ എ​ത്തി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ര​ഹ​സ്യ അ​റ​യി​ൽ സൂ​ക്ഷി​ച്ച പ​ണം ക​ണ്ടെ​ത്തി​യ​ത്. 500, 200 ന്റെ ​നോ​ട്ടു​കെ​ട്ടു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. കാ​റി​ൽ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ആ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ട​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

കാ​സ​ർ​കോ​ട് സ്വ​ദേ​ശി പ​ള്ളി​ക്ക​ൽ ഹൗ​സി​ൽ വ​ലി​യ​പു​ര​യി​ൽ ബി​പാ​ത്തു​മ്മ ബ​ഷീ​ർ ഇ​സ്മാ​യി​ലി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് കാ​ർ. എ​സ്.​ഐ​മാ​രാ​യ വി.​വി. ദീ​പ്തി, സ​ജേ​ഷ് വി. ​ജോ​സ്, എ​സ്.​വി. മി​ഥു​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ത​ല​ശേ​രി സി.​ഐ എം. ​അ​നി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ​ന്വേ​ഷ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThalasserymaharashtra youth arrested
News Summary - A native of Maharashtra was arrested with one and three quarter crores
Next Story