Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചൊക്ലി സ്വദേശി ബംഗളൂരുവിൽ താമസസ്ഥലത്ത് മരിച്ചനിലയിൽ
text_fieldsbookmark_border
ബംഗളൂരു: കണ്ണൂർ തലശ്ശേരി ചൊക്ലി സ്വദേശിയായ യുവാവിനെ ബംഗളൂരുവില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചൊക്ലി മേക്കുന്ന് ചേറ്റുകുഴിയില്‍ ചന്ദ്രൻ-ആനന്ദവല്ലി ദമ്പതികളുടെ മകന് അശ്വന്തിനെയാണ് (21) എച്ച്.എസ്.ആര് ലേഔട്ടിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. എട്ടു മാസമായി ബൊമ്മനഹള്ളിയിലെ സ്വകാര്യ ഇലക്ട്രോണിക്സ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. പരേതയായ ആതിരയാണ് സഹോദരി.
മൃതദേഹം സെന്റ് ജോണ്‍സ് ആശുപത്രി മോര്‍ച്ചറിയില്‍. ശനിയാഴ്ച രാവിലെ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും. എ.ഐ.കെ.എം.സി.സി പ്രവര്‍ത്തകര്‍ ആശുപത്രി നടപടികള്‍ക്ക് നേതൃത്വം നല്കി.
Next Story

