Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദ്യുത ലൈനിലെ...

വൈദ്യുത ലൈനിലെ പണിക്കിടെ ഷോക്കേറ്റ് ബംഗാൾ സ്വദേശി മരിച്ചു

text_fields
bookmark_border
abdul gafoor
cancel

തിരുവല്ല: വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ബംഗാൾ സ്വദേശിയായ താൽകാലിക ജീവനക്കാരൻ മരിച്ചു. കെ.എസ്.ഇ.ബി മണിപ്പുഴ സെക്ഷനിലെ താൽകാലിക ജീവനക്കാരനായ മാൽഡ സ്വദേശി അബ്ദുൾ ഗഫാർ (23) ആണ് മരിച്ചത്. വെൺപാല പനച്ചിമൂട്ടിൽ കടവിൽ തിങ്കളാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം.

വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഷോക്കേറ്റ അബ്ദുൾ ഗഫാർ താഴേക്ക് തെറിച്ചു വീഴുകയായിരുന്നു. മറ്റ് ജീവനക്കാർ ചേർന്ന് ഉടൻ തന്നെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തിരുവല്ല പൊലീസെത്തി നടത്തിയ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shock
News Summary - A native of Bengal, died while working on a power
Next Story