Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷംസീറി​െൻറ ഭാര്യയെ...

ഷംസീറി​െൻറ ഭാര്യയെ നിയമിക്കാൻ​ ഒാൺലൈൻ ഇൻറർവ്യൂ; കണ്ണൂർ വി.സിയോട്​ ഗവർണർ വിശദീകരണം തേടി

text_fields
bookmark_border
shamseer wife
cancel

തിരുവനന്തപുരം: തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ടം നിലനിൽക്കെ, എ.എൻ. ഷംസീർ എം.എൽ.എയുടെ ഭാര്യക്ക്​ കണ്ണൂർ സർവകലാശാലയിൽ അസിസ്​റ്റൻറ്​ പ്രഫസറായി നിയമനം നൽകാനുള്ള നീക്കത്തിൽ ഗവർണർ വൈസ്​ചാൻസലറോട്​ വിശദീകരണം തേടി. ഓൺലൈൻ ഇൻറർവ്യൂ നടത്തി ധിറുതിയിൽ​ നിയമനം നൽകാനുള്ള കണ്ണൂർ സർവകലാശാല വി.സിയുടെ നീക്കം തടയണമെന്നാവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയിലാണ്​ ഗവർണർ വിശദീകരണം തേടിയത്​.

കണ്ണൂർ സർവകലാശാലയിൽ യു.ജി.സിയുടെ എച്ച്​.ആർ.ഡി സെൻററിൽ പുതുതായി സൃഷ്​ടിച്ച അസിസ്​റ്റൻറ്​ പ്രഫസറുടെ സ്ഥിരം തസ്തികയിലേക്ക്​ 30 പേരെ കഴിഞ്ഞ 16നാണ്​ ഓൺലൈനായി ഇൻറർവ്യൂ നടത്തിയത്. എച്ച്​.ആർ.ഡി സെൻററിലെ തസ്തികകളെല്ലാം യു.ജി.സി വ്യവസ്ഥയനുസരിച്ച്​ താൽക്കാലികമാണെങ്കിലും അസിസ്​റ്റൻറ്​ പ്രഫസറുടെ ഒരു സ്ഥിരം തസ്തിക സൃഷ്​ടിക്കാൻ സർക്കാർ കണ്ണൂർ സർവകലാശാലക്ക്​ മാത്രമായി കഴിഞ്ഞ വർഷം പ്രത്യേകാനുമതി നൽകിയിരുന്നു. ഷംസീറി​െൻറ ഭാര്യയെ കൂടി കട്ട്‌ ഓഫ് മാർക്കിനുള്ളിൽ ഉൾ​െപ്പടുത്തുന്നതിന് ഇൻറർവ്യൂവിന് ക്ഷണിക്കുന്നവരുടെ സ്കോർ പോയൻറ് കുറച്ച് നിശ്ചയിച്ചതായി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അക്കാദമിക മികവോ അധ്യാപന, ഗവേഷണ പരിചയമോ പരിഗണിക്കാതെ, ഇൻറർവ്യൂ മാർക്കി​െൻറ അടിസ്ഥാനത്തിൽ മാത്രം നിയമനം നൽകാനാകുമെന്നും സെൻററി​െൻറ ഡയറക്ടറുടെ നിയമനം നടത്താതെ പെരുമാറ്റച്ചട്ടം നിലനിൽക്കെ, ഓൺലൈൻ ഇൻറർവ്യൂവിലൂടെ അസിസ്​റ്റൻറ്​ പ്രഫസറുടെ നിയമനം മാത്രമായി നടത്തുന്ന നടപടി തടയണമെന്നും ഗവർണർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimA.N.Shamseer
News Summary - A N Shamseer wife job issue
Next Story