Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏഴുമാസം പ്രായമായ...

ഏഴുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി

text_fields
bookmark_border
ഏഴുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി
cancel

ഇടുക്കി: ഏഴുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. ഇടുക്കി തോപ്രാംകുടിയിലാണ്​ ദാരുണ സംഭവം. ഏഴുമാസം പ്രായമായ മകനെ​ കൊലപ്പെടുത്തിയ ശേഷമാണ്​ തോപ്രാംകുടി സ്കൂൾ സിറ്റി സ്വദേശിനി പുത്തൻപുരയ്ക്കൽ ഡീനു ലൂയിസ് (37) ജീവനൊടുക്കിയത്​​.

പുലർച്ചെ ഗുരുതരാവസ്ഥയിൽ കണ്ട ഇരുവരെയും ബന്ധുക്കൾ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മരിച്ച യുവതിയുടെ ഭർത്താവ് അഞ്ചുമാസം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഇതിനെ തുടർന്ന് യുവതി മാനസിക ബുദ്ധിമുട്ടിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. മുരിക്കാശ്ശേരി പൊലീസ്​ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഇരുവരുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsIdukki News
News Summary - A mother committed suicide by killing her seven-month-old baby
Next Story