Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട്ടമ്മയും പെൺമക്കളും...

വീട്ടമ്മയും പെൺമക്കളും കിടപ്പുമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ

text_fields
bookmark_border
വീട്ടമ്മയും പെൺമക്കളും കിടപ്പുമുറിയിൽ കത്തിക്കരിഞ്ഞ നിലയിൽ
cancel

ചാ​രും​മൂ​ട്‌: വീ​ട്ട​മ്മ​യും ര​ണ്ട് പെ​ൺ​മ​ക്ക​ളും കി​ട​പ്പു​മു​റി​യി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ. താ​മ​ര​ക്കു​ളും കി​ഴ​ക്കേ​മു​റി പ​ച്ച​ക്കാ​ട് ക​ലാ​ഭ​വ​ന​ത്തി​ൽ ശ​ശി​ധ​ര​ൻ പി​ള്ള​യു​ടെ ഭാ​ര്യ പ്ര​സ​ന്ന (54), മ​ക്ക​ളാ​യ ക​ല​മോ​ൾ (33), മീ​നു​മോ​ൾ (32) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ല​മോ​ളും മീ​നു​മോ​ളും മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രാ​യി​രു​ന്നു.

ക​ല​മോ​ൾ​ക്ക്​ ശാ​രീ​രി​ക വൈ​ക​ല്യ​വു​മു​ണ്ടാ​യി​രു​ന്നു. ഇ​രു​വ​രും ബ​ഡ്സ് സ്കൂ​ളി​ൽ പോ​യി​ക്കൊ​ണ്ടി​രു​ന്ന​വ​രാ​ണ്. മീ​നു​മോ​ൾ വി​വാ​ഹി​ത​യാ​യി​രു​ന്നെ​ങ്കി​ലും ബ​ന്ധം വേ​ർ​പെ​ടു​ത്തി​യി​രു​ന്നു.

ശ​ശി​ധ​ര​ൻ പി​ള്ള (66) ഒ​രു മാ​സ​മാ​യി ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 8.30ന് ​പ്ര​സ​ന്ന​യു​ടെ സ​ഹോ​ദ​രി​യും അ​യ​ൽ​വാ​സി​യു​മാ​യ സു​ജാ​ത ഇ​വ​ർ​ക്ക് ഭ​ക്ഷ​ണ​വു​മാ​യി എ​ത്തി​യ​പ്പോ​ഴാ​ണ് മൂ​വ​രെ​യും ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ര​ണ്ടു​പേ​രെ ര​ണ്ടു ക​ട്ടി​ലു​ക​ളി​ലാ​യും ഒ​രാ​ളെ ത​റ​യി​ലു​മാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. ക​ട്ടി​ലു​ക​ളും മു​റി​യി​ലു​ണ്ടാ​യി​രു​ന്ന ഫ​ർ​ണി​ച്ച​റു​ക​ളും പൂ​ർ​ണ​മാ​യും ക​ത്തി​യ​നി​ല​യി​ലാ​ണ്. മു​റി​യു​ടെ ജ​ന​ലു​ക​ളും ഗ്രി​ല്ലു​ക​ളും ത​ക​ർ​ന്നു. പൊ​ലീ​സ് സം​ഘ​വും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha
News Summary - A mother and her two daughters were found burnt in Alappuzha
Next Story