Begin typing your search above and press return to search.
exit_to_app
exit_to_app
കൊച്ചിയുടെ ഹൃദയത്തിലാണ് ഈ ഒറ്റമുറി വീട്; തോരാകണ്ണീരാണ് ലീലാമ്മക്കും മകൾക്കും കൂട്ട്
cancel
Homechevron_rightNewschevron_rightKeralachevron_rightകൊച്ചിയുടെ...

കൊച്ചിയുടെ ഹൃദയത്തിലാണ് ഈ ഒറ്റമുറി വീട്; തോരാകണ്ണീരാണ് ലീലാമ്മക്കും മകൾക്കും കൂട്ട്

text_fields
bookmark_border

കൊ​ച്ചി: മെ​ട്രോ ന​ഗ​ര​ത്തി​െൻറ ആ​ഡം​ബ​ര​ത്തി​നും പ​ള​പ​ള​പ്പു​ക​ൾ​ക്കു​മി​പ്പു​റം ക​തൃ​ക്ക​ട​വി​ലെ ഫാ. ​മാ​നു​വ​ൽ റോ​ഡി​ൽ ഒ​രു കൊ​ച്ചു ഒ​റ്റ​മു​റി വീ​ടു​ണ്ട്. ആ ​വീ​ട്ടി​ൽ നി​സ്സ​ഹാ​യ​ത​യു​ടെ​യും തോ​രാ​നൊ​മ്പ​ര​ത്തി​െൻറ​യും ജീ​വി​ച്ചി​രി​ക്കു​ന്ന സാ​ക്ഷ്യ​ങ്ങ​ളാ​യി ഒ​ര​മ്മ​യും മ​ക​ളും.

62 വ​യ​സ്സു​ള്ള ഹൃ​ദ്രോ​ഗി​യാ​യ ലീ​ലാ​മ്മ റോ​യി​യും ഒ​ന്ന് ന​ട​ക്കാ​ൻ പോ​ലു​മാ​വാ​ത്ത മ​ക​ൾ റോ​സും. 25 വ​യ​സ്സാ​യി​ട്ടും 85 ശ​ത​മാ​നം അം​ഗ​പ​രി​മി​തി​യും കു​ഞ്ഞു ശ​രീ​ര​വു​മാ​യി വീ​ൽ​ചെ​യ​റി​ൽ ക​ഴി​യു​ന്ന റോ​സ് ക​ണ്ണീ​രി​നി​ട​യി​ലും തെ​ളി​ഞ്ഞു ചി​രി​ക്കു​ക​യാ​ണ്.

മ​ഴ​യൊ​ന്നു​റ​ച്ച്​ പെ​യ്താ​ൽ ആ ​വീ​ട​കം നി​റ​യെ അ​ഴു​ക്കു വെ​ള്ള​മാ​ണ്. മു​ന്നി​ലും പി​ന്നി​ലു​മി​ല്ല അ​ട​ച്ചു​റ​പ്പു​ള്ള വാ​തി​ലു​ക​ൾ, പി​റ​കിെ​ല തൊ​ടി​യി​ൽ​നി​ന്ന് പാ​മ്പു​ൾ​െ​പ്പ​ടെ ഇ​ഴ​ജ​ന്തു​ക്ക​ൾ വ​ന്നു​ക​യ​റാ​റു​ണ്ട്. അ​ങ്ങി​ങ്ങാ​യി പൊ​ളി​ഞ്ഞ​ട​ർ​ന്ന മേ​ൽ​ക്കൂ​ര​യി​ലൂ​ടെ മ​ഴ​വെ​ള്ളം പെ​യ്തി​റ​ങ്ങു​ന്ന​ത് ഇ​വ​രു​ടെ നെഞ്ചകങ്ങളിലേക്കാ​ണ്. പ​ഴ​യ വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ അ​ടു​ക്കി​പ്പെ​റു​ക്കി വെ​ച്ചു​ക​ഴി​ഞ്ഞ് സ്ഥ​ല​മൊ​ട്ടും ബാ​ക്കി​യി​ല്ല ഈ ​കു​ഞ്ഞു​വീ​ട്ടി​ൽ. വീ​ടെ​ന്നു വി​ശേ​ഷി​പ്പി​ക്കാ​ൻ പോ​ലു​മാ​വാ​ത്ത ആ ​കി​ട​പ്പു​മു​റി​യി​ൽ ലീ​ലാ​മ്മ​യും മ​ക​ളും ശ്വാ​സ​മ​ട​ക്കി ജീ​വി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ഏ​റെ​ക്കാ​ല​മാ​യി.

''ബാ​ത്ത്റൂം പോ​ലു​മി​ല്ല ഇ​വി​ടെ, ന​ല്ലൊ​രു വീ​ട്ടീ കെ​ട​ക്ക​ണം, ര​ക്ഷ​പ്പെ​ട​ണം..''​ഇ​താ​ണ് ലീ​ലാ​മ്മ​ക്കു പ​റ​യാ​നു​ള്ള​ത്. പ്ല​സ്ടു വ​രെ പ​ല​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ പ​ഠി​ച്ച റോ​സി​ന് ഇ​നി​യും പ​ഠി​ക്ക​ണ​മെ​ന്നാ​ഗ്ര​ഹ​മു​ണ്ട്, അ​തി​നു മു​മ്പേ ന​ല്ലൊ​രു വീ​ടു കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ എ​ന്നാ​ണ​വ​ളു​ടെ പ്രാ​ർ​ഥ​ന.

ഹൃ​ദ്രോ​ഗ​വും പ്ര​മേ​ഹ​വും ക്രൂ​ര​മാ​യി ശ​ല്യ​പ്പെ​ടു​ത്തു​ന്ന ഈ ​അ​മ്മ ഒ​ന്നി​ല​ധി​കം ത​വ​ണ പ​ക്ഷാ​ഘാ​തം വ​ന്നി​ട്ടും ത​ള​രാ​തെ മ​ക​ൾ​ക്കു വേ​ണ്ടി വി​ധി​യോ​ട് പോ​രാ​ടു​ക​യാ​ണ്. മ​രു​ന്നി​നോ ചി​കി​ത്സ​ക്കോ​ പ​ണ​മി​ല്ല. ഏ​റെ നാ​ൾ പ​ട്ടി​ണി കി​ട​ന്നു. ക​തൃ​ക്ക​ട​വ് സെൻറ് ഫ്രാ​ൻ​സി​സ് പ​ള്ളി​യി​ലെ ഫാ.​ജെ​റോം ചെ​മ്മാ​ണി​യോ​ട​ത്തും ചി​ല ബ​ന്ധു​ക്ക​ളും ന​ൽ​കു​ന്ന സ​ഹാ​യ​ങ്ങ​ളും റോ​സി​നു കി​ട്ടു​ന്ന പെ​ൻ​ഷ​ൻ തു​ക​യും മാ​ത്ര​മാ​ണ് ആ​ശ്വാ​സം. മ​ക​ൾ പി​റ​ന്ന് ഏ​റെ വൈ​കാ​തെ ഉ​പേ​ക്ഷി​ച്ച ഭ​ർ​ത്താ​വി​െൻറ പീ​ഡ​ന​ങ്ങ​ൾ ഇ​ന്നും നേ​രി​ടു​ന്ന​താ​യി ലീ​ലാ​മ്മ പ​റ​യു​ന്നു. ''ഞാൻ മ​രി​ച്ചു​പോ​യാ​ൽ മോ​ൾ​ക്കാ​രു​ണ്ടെ​ന്ന്'' ലീ​ലാ​മ്മ​യും ''റോ​സ് മോ​ൾ മ​രി​ച്ചു​പോ​യാ​ൽ മ​മ്മി​ക്കാ​രൂ​ണ്ടാ​വി​ല്ല​ല്ലോ​യെ​ന്ന്'' മ​ക​ളും പ​ര​സ്പ​രം ചോ​ദി​ക്കു​മ്പോ​ൾ ഹൃ​ദ​യ​ത്തി​ൽ മു​ള്ളു കൊ​ണ്ട് കീ​റു​ന്ന വേദനയായിരിക്കണം അവർക്ക്​.

മകളെ പൊ​ക്കി​യെ​ടു​ക്കാ​നു​ള്ള ആ​രോ​ഗ്യ​മൊ​ന്നും ഈ ​അ​മ്മ​ക്കി​ല്ല. ഈ ഇ​രു​ളിലും വെ​ളി​ച്ച​ത്തി​െൻറ പ്ര​തി​ഫ​ല​നം ഇ​രു​വ​രു​ടെ​യും മു​ഖ​ത്ത് തെ​ളി​ഞ്ഞു​ക​ത്തു​ന്ന​തു കാ​ണാം, എ​ന്നെ​ങ്കി​ലും എ​ല്ലാം ശ​രി​യാ​വു​മെ​ന്ന പ്ര​ത്യാ​ശ​യാ​ണ​ത്.

ലീ​ലാ​മ്മ​യു​ടെ ഫോ​ൺ: 9746917763, അ​ക്കൗ​ണ്ട് ന​മ്പ​ർ: 39573308322 (ലീ​ലാ​മ്മ റോ​യ്-​എ​സ്.​ബി.​ഐ ക​തൃ​ക്ക​ട​വ് ശാ​ഖ), ഐ.​എ​ഫ്.​എ​സ്.​സി:SBIN0018060

Show Full Article
TAGS:kerala Leelamma kochi news 
Next Story