പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
text_fieldsഅജ്മൽ
കുന്ദമംഗലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊടുവള്ളി തെക്കെപുരയിൽ ടി.കെ. അജ്മൽ ആണ് (24) കുന്ദമംഗലം പൊലീസിന്റെ പിടിയിലായത്. ഇയാൾ ഇപ്പോൾ താമസിക്കുന്നത് മുക്കത്താണ്. കഴിഞ്ഞ 26ന് വീട്ടിൽനിന്ന് മാതാവിനോട് വഴക്കിട്ട് ഇറങ്ങിപ്പോയ 14കാരിയെ ഇയാൾ തന്റെ മുക്കത്തുള്ള വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി മാതാവ് പൊലീസ് സ്റ്റേഷനിൽ വന്നപ്പോഴാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതും ഇയാളെ മുക്കത്തുനിന്ന് പൊലീസ് പിടികൂടുന്നതും. ഇയാൾ ഒരു വർഷം മുമ്പും പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കുന്ദമംഗലം സർക്കിൾ ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനീഷ്, അഭിലാഷ്, സുരേശൻ, സി.പി.ഒമാരായ വിശോഭ്, സജിത്ത്, രഞ്ജിത്ത് തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്. കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

