Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അർബുധ ബാധിതനായ മധ്യവയസ്കൻ സഹായം തേടുന്നു

text_fields
bookmark_border
അർബുധ ബാധിതനായ മധ്യവയസ്കൻ സഹായം തേടുന്നു
cancel
camera_alt

സ​ജീ​വ​ൻ

മാനന്തവാടി: ഒണ്ടയങ്ങാടി സ്വദേശിയായ മണ്ണോംങ്കാട്ട് സജീവൻ നിരവധി നാളുകളായി മജജയിൽ കാൻസർ ബാധിച്ച് ചികിത്സയിലാണ്. ഇദ്ദേഹത്തിന് ഭാര്യയോ മക്കളോ ഇല്ല. മറ്റ് ബന്ധുക്കൾക്കും പരിപാലിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. ഒണ്ടയങ്ങാടി കേന്ദ്രീകരിച്ച് ജനകീയ കമ്മിറ്റി രൂപവ്തകരിച്ചാണ് സംരക്ഷിച്ച് വരുന്നത്.

വീടോ, സ്ഥലമൊ, യാതൊരു വരുമാന മാർഗ്ഗമോ ഇല്ലാത്തതിനാൽ പ്രാദേശികമായി ജനങ്ങളുടെ സഹായം സ്വീകരിച്ച് കൊണ്ട് താമസവും ഭക്ഷണവും ചികിത്സയും പരിചരണത്തിന് ആളെയും നൽകി കൊണ്ടാണ് കമ്മിറ്റി അഞ്ച് മാസത്തോളമായി പ്രവർത്തിച്ചുവരുന്നത്. രക്തത്തിൽ കൗണ്ട് കുറയുന്നതിനാൽ രണ്ടാഴ്ചയിൽ നാല് യൂനിറ്റ് രക്തം ആവശ്യമാണ്. ഇതിന് താമസം നേരിടുമ്പോൾ ശരീരമാകെ നീരുവന്ന് കുഴഞ്ഞ് പോകുന്ന അവസ്ഥയാണ്.

കമ്മിറ്റിക്ക് ഇേപ്പാൾ തന്നെ വലിയ സാമ്പത്തിക ബാധ്യത വന്നിട്ടുണ്ട്. മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കായി ഉദാരമതികളുടെ സഹായം ആവശ്യമാണ്. കേരള ബാങ്കിന്റെ മാനന്തവാടി ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 16971280 100 8004. IFSC Ksbkooo1697. വാർത്തസമ്മേളനത്തിൽ ഷിനോജ് പുതുശ്ശേരി, ഇ.ജെ. ഷാജി, അബ്ദുൽ ആസിഫ്, ജി. രാമചന്ദ്രൻ എന്നിവർ സംബന്ധിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A middle-aged man with cancer seeks help
Next Story