Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹോം നഴ്സായി...

ഹോം നഴ്സായി വീട്ടിലെത്തി സ്വർണവും പണവും കവർന്ന മധ്യവയസ്കൻ​ പിടിയിൽ

text_fields
bookmark_border
മ​ധു​സൂ​ദ​ന​ന്‍
cancel
camera_alt

മ​ധു​സൂ​ദ​ന​ന്‍

ചെ​ങ്ങ​ന്നൂ​ര്‍: വീ​ട്ടു​ട​മ​യു​ടെ പി​താ​വി​നെ നോ​ക്കാ​നാ​യി ഹോം ​ന​ഴ്‌​സ് ജോ​ലി​ക്കെ​ത്തി അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ച സ്വ​ര്‍ണ​വും പ​ണ​വും ക​വ​ര്‍ന്ന് സ്ഥ​ലം വി​ട്ട മ​ധ്യ​വ​യ​സ്ക​ൻ​ അ​റ​സ്റ്റി​ൽ. ക​ന്യാ​കു​മാ​രി മാ​ര്‍ത്താ​ണ്ഡ​ത്ത് ക​ണ​ച്ചി​വി​ള ഭാ​ഗ​ത്ത് മ​ധു​സൂ​ദ​ന​ന്‍ (55) ആ​ണ് ചെ​ങ്ങ​ന്നൂ​ര്‍ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ 19ന് ​ഹോം ന​ഴ്‌​സാ​യി പു​ലി​യൂ​ര്‍ പൊ​റ്റ​മേ​ൽ ക​ട​വ് വാ​ലു​പ​റ​മ്പി​ൽ ബി​ജു​വി​ന്റെ പി​താ​വി​നെ ശു​ശ്രൂ​ഷി​ക്കാ​നാ​യാ​ണ്​ ഇ​യാ​ൾ വീ​ട്ടി​ലെ​ത്തി​യ​ത്. 20ന്​ ​പു​ല​ര്‍ച്ചെ ഇ​യാ​ളെ കാ​ണാ​താ​യി.

അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ച നാ​ല് പ​വ​ന്‍ ആ​ഭ​ര​ണ​ങ്ങ​ളും കാ​ല്‍ ല​ക്ഷം രൂ​പ​യും ക​വ​ര്‍ന്നാ​യി​രു​ന്നു സ്ഥ​ലം വി​ട്ട​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​വും അ​റ​സ്റ്റും ന​ട​ന്ന​ത്. ചെ​ങ്ങ​ന്നൂ​ര്‍ സി.​ഐ ദേ​വ​രാ​ജ​ന്‍, എ​സ്‌.​ഐ വി​നോ​ജ്, എ​സ്‌.​ഐ അ​സീ​സ്, രാ​ജീ​വ്, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ സീ​ന്‍കു​മാ​ര്‍, അ​രു​ണ്‍ പാ​ല​യു​ഴം, മി​ഥി​ലാ​ജ്, സി.​പി.​ഒ ര​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsAlappuzha News
News Summary - A middle-aged man who came home as a home nurse and stole gold and money was arrested
Next Story