കാളയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു
text_fieldsമൂന്നാര്‍: കാളയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു. എറണാകുളം കല്ലൂര്‍ക്കാട് കാഞ്ഞിരമുകളില്‍ വീട്ടില്‍ അയ്യപ്പന്‍ മകന്‍ ശിവരാജന്‍ (48)ണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 6.30തോടെയായിരുന്നു സംഭവം. മാട്ടുപ്പെട്ടി ഇേന്റാസീസ് പ്രൊജക്ടിലെ 14-ാം നമ്പര്‍ ഷെഡില്‍ നിന്നും കാളകളെ ബീജം ശേഖരിക്കുന്നതിനായി മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നത് പതിവാണ്. ഓസ്‌ട്രേലിയന്‍ ബ്രീഡില്‍പ്പെട്ട എച്ച് എഫ് കാളയെ കൊണ്ടുവരാന്‍ പോയത് ശിവരാജനായിരുന്നു. അവസാനം പോയ ശിവരാജനെ സമയം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ ജീവനക്കാര്‍ നടത്തിയ അന്വേഷണത്തില്‍ ഷെഡില്‍ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു.
ഉടന്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംസ്ഥാന ലൈഫ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ കീഴിലുള്ള മാട്ടുപ്പെട്ടി ഇേന്റാസീസ് പ്രൊജക്ടില്‍ വിവിധ ഇനത്തില്‍പ്പെട്ട 600 ഓളം പശുക്കളാണുള്ളത്. ശിവരാജെ ആക്രമിച്ച കാളയ്ക്ക് ഏകദേശം 800 കിലോ തൂക്കമാണുള്ളത്.