Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോളജ് ഹോസ്റ്റലിന്‍റെ മുകളിൽ നിന്ന് ചാടി പരിക്കേറ്റ മെഡിക്കൽ വിദ്യാർഥിനി മരിച്ചു

text_fields
bookmark_border
atithi benny
cancel

തിരുവനന്തപുരം: കോളജ് ഹോസ്റ്റലിന്‍റെ മുകളിൽ നിന്ന് ചാടി പരിക്കേറ്റ് ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി മരിച്ചു. എറണാകുളം ഉയദംപേരൂർ സ്വദേശിയായ അതിഥി ബെന്നിയാണ് മരിച്ചത്.

ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്ന വിദ്യാർഥിനി ഇന്നലെ രാത്രി 11.35നാണ് മരിച്ചത്. വെഞ്ഞാറൻമൂട് ഗോകുലം മെഡിക്കൽ കോളജിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിയാണ്.

ഡിസംബർ രണ്ടിനാണ് അതിഥി കോളജ് ഹോസ്റ്റലിന്‍റെ നാലാം നിലയിൽ നിന്ന് ചാടിയത്. കുറച്ചു ദിവസമായി കുട്ടിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു. വിദ്യാർഥിനിക്കൊപ്പം മാതാവും താമസിച്ചിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A medical student died of injuries after jumping from the top of the college hostel in Venjaramoodu
Next Story