ഖാദി മേഖലക്കായി മാസ്റ്റർ പ്ലാൻ തയാറാക്കും -മന്ത്രി പി. രാജീവ്
text_fieldsകൊച്ചി: കാലഘട്ടത്തിന് അനുസൃതമായി ഖാദി മേഖലയിൽ മാറ്റം വരുത്തുന്നതിന് മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന് മന്ത്രി പി. രാജീവ്. ഖാദി ബോർഡ് സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മാ ഗാന്ധിയുടെ പ്രതിമ മന്ത്രി അനാച്ഛാദനം ചെയ്തു. ഖാദി വർക്കേഴ്സ് വെൽെഫയർ ഫണ്ട് ബോർഡ് അധ്യക്ഷ സോണി കോമത്ത് മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് ചെക്ക് മന്ത്രിക്ക് കൈമാറി. ടി. ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
കൊച്ചി മേയർ എം. അനിൽ കുമാർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ്, കൗൺസിലർ രജനി മണി, വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷ്, കെ.വി.ഐ.സി അസി.ഡയറക്ടർ കന്തസ്വാമി, ഖാദി ബോർഡ് അഡ്മിനിസ്ട്രേറ്റർ ഡയറക്ടർ കെ.കെ. ചാന്ദ്നി, സെക്രട്ടറി കെ.എ. രതീഷ്, മെംബർ ടി.വി. ബേബി തുടങ്ങിയവർ സംസാരിച്ചു.

