Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം സിവിൽ സ്റ്റേഷനിൽ ലിഫ്റ്റിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി

text_fields
bookmark_border
malappuram civil station
cancel

മലപ്പുറം: മലപ്പുറം സിവിൽ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ സെക്രട്ടേറിയേറ്റ് കെട്ടിടത്തിലെ ലിഫ്റ്റിൽ കുടുങ്ങിയ ആളെ മലപ്പുറം ഫയർ ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം.

കലക്ടറേറ്റ് സുപ്രണ്ട് എം.എച്ച് റഹീം റാവുത്തർ ആണ് കെട്ടിടത്തിലെ നാലാം നിലയിലെ ലിഫ്റ്റിൽ കുടുങ്ങിയത്. കെട്ടിടത്തിലെ ഉദ്യോഗസ്ഥർ ലിഫ്റ്റ് തുറക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടത്തോടെ ഫയർ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.

മലപ്പുറം ഫയർ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്‍റെ നേതൃത്വത്തിൽ ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. ലിഫ്റ്റ് കീ ഉപയോഗിച്ച് ബലമായി ലിഫ്റ്റ് തുറന്ന് ആളെ രക്ഷപ്പെടുത്തുകയായിരുന്നു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. പ്രതീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ.എം. മുജീബ്, എസ്. ശരത്കുമാർ, വി. നിസാമുദ്ധീൻ, കെ.ടി. സാലിഹ്, പി. മുഹമ്മദ്‌ ഷാഫി, സി.പി അൻവർ എന്നിവരും സിവിൽ ഡിഫെൻസ് വളണ്ടിയർമാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A man trapped in an elevator was rescued at Malappuram Civil Station
Next Story