Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ കഞ്ചാവ് വേട്ട, ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
ganja hunt, Muthanga Excise Checkpost
cancel

വയനാട്: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ എട്ട് കിലോയിലധികം കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. തൃശൂർ മുകുന്ദപുരം താലൂക്കിൽ താഴെക്കാട് വില്ലേജിൽ കുഴികാട്ടുശ്ശേരി സ്വദേശി പരിയാടൻ വീട്ടിൽ ലിബിൻ ജോൺസൻ (26) ആണ് അറസ്റ്റിലായത്.

ചെന്നൈ-കോഴിക്കോട് ഭാരതി ബസിലെ യാത്രികനായ ഇയാൾ, മൈസൂരിൽ നിന്നും കഞ്ചാവ് വാങ്ങി തൃശൂരിലേക്ക് ചില്ലറ വിൽപനക്കായി കൊണ്ടു പോവുകയായിരുന്നു. പ്രതിയെ സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് ഓഫീസിന് കൈമാറി. 10 വർഷം വരെ കഠിനത്തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ്.

എക്സൈസ് ഇൻസ്പെക്ടർ ജി.എം. മനോജ്കുമാർ, പ്രിവന്‍റീവ് ഓഫീസർമാരായ അബ്ദുൽ സലീം വി, രജിത്ത് പി.വി, സിവിൽ എക്സൈസ് ഓഫീസർമാരായ സജിത്ത് പി.സി, സുധീഷ് വി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സിബിജ പി.പി, സിനി പി.എം എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A man has been arrested after a huge ganja hunt at Muthanga Excise Checkpost
Next Story