Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്തനംതിട്ട സ്വദേശിയായ മലയാളി നഴ്സ് അയർലൻഡിൽ മരിച്ചു

text_fields
bookmark_border
Roji P. Idicula
cancel

പത്തനംതിട്ട: കുളനട സ്വദേശിയായ മലയാളി നഴ്സ് അയർലൻഡിൽ മരിച്ചു. കുളനട മാന്തുക പുതുപ്പറമ്പിൽ വലിയവിളയിൽ റോജി വില്ലയിൽ റോജി പി. ഇടിക്കുള (37) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഡബ്ലിനിലെ ബൂമൗണ്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

ആഗസ്റ്റ് 25ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ റോജിക്ക് കനത്ത തലവേദന ഉണ്ടായതിനെ തുടർന്ന് ഗാൽവേ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയിരുന്നു. തലച്ചോറിൽ രക്തസ്രാവമാണെന്ന് സ്ഥിരീകരിച്ചതോടെ വിദഗ്ധ ചികിത്സക്കായി ബൂമൗണ്ട് ആശുപത്രിയിലേക്ക് മാറ്റി.

മരണത്തെ തുടർന്ന് റോജിയുടെ ആഗ്രഹ പ്രകാരം അവയവങ്ങൾ ദാനം ചെയ്തു. പത്തനംതിട്ട മാന്തളിർ സെന്‍റ് ജോർജ് ഓർത്തഡോക്സ് ചർച്ച ഇടവകാംഗമായ റോജിയുടെ സംസ്കാരം നാട്ടിൽ നടത്തും.

കേരളത്തിലും ഖത്തറിലും നഴ്സായി ജോലി ചെയ്തിരുന്ന റോജി രണ്ട് വർഷം മുമ്പാണ് അയർലൻഡിൽ എത്തിയത്. ഗാൾവോയിലെ ട്യൂമിലായിരുന്നു താമസം. വിദേശത്തെ വിവിധ സംഘടനകളിൽ പ്രവർത്തിച്ചിരുന്ന റോജി കേരളത്തിൽ യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ സജീവ പ്രവർത്തകനായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A Malayali nurse from Pathanamthitta died in Ireland
Next Story